#ചരിത്രം
#science
യൂറി ഗഗാറിൻ .
ചരിത്രത്തിലെ ആദ്യത്തെ ബഹിരാകാശ സഞ്ചാരിയാണ് യൂറി ഗഗാറിൻ.
1957ലാണ് യൂറി ഗഗാറിൻ (1934-1968) സോവിയറ്റ് എയർഫോഴ്സിൽ പൈലറ്റായി ചേരുന്നത്. സോവ്യറ്റ് യൂണിയൻ്റെ സ്പേസ് പ്രോഗ്രാമിനായി വിനിയോഗിക്കപ്പെട്ട 154 പൈലറ്റുമാരിൽ നിന്നാണ് ഗഗാറിൻ തെരഞ്ഞെടുക്കപ്പെട്ടത്. നിബന്ധനകൾ 25നും 30നുമിടയിൽ പ്രായം, 72 കിലോയിൽ താഴെ തൂക്കം, 1.70 മീറ്ററിൽ താഴെ പൊക്കം തുടങ്ങിയവയയിരുന്നു .
1961 ഏപ്രിൽ 12, രാവിലെ 6.07 ന് വോസ്റ്റോക്ക് 1 ആകാശത്തിലേക്ക് വിക്ഷേപിക്കപ്പെട്ടു. 4 റോക്കറ്റുകളുടെ ശക്തിയിൽ ഗഗാറിൻ്റെ ബഹിരാകാശപേടകം ഭ്രമണപഥത്തിൽ എത്തി. 108 മിനിറ്റ് ഭൂമിയെ വലംവെച്ചശേഷം മടങ്ങി. 23000 അടി ഉയരത്തിൽ പേടകത്തിൽ നിന്ന് വേർപെട്ട് ഗഗാറിൻ പാരചൂട്ടിൽ ഖസാക്ക്സ്ഥാനിൽ ഭൂമിയിലെത്തി.
വിക്ഷേപണത്തിന് തൊട്ടു മുൻപ് ഗാഗാറിൻ പറഞ്ഞ പൊയ്ഖാലി ( നമുക്ക് പുറപ്പെടാം) എന്ന വാക്ക് പിന്നീട് സോവ്യറ്റ് യൂണിയനിൽ മുഴുവൻ, ആളുകൾ പരസ്പരം അഭിവാദനം ചെയ്യുന്ന വാക്കായി മാറി.
ബഹിരാകാശത്ത് എത്തിയ ആദ്യത്തെ മനുഷ്യൻ എന്ന നിലയിൽ ഗഗാറിൻ ലോകം മുഴുവൻ പ്രശസ്തനായി.
പൈലറ്റായി ജോലി തുടർന്ന ഗഗാറിൻ 1968 മാർച്ച് 27ന് തൻ്റെ മിഗ് ഫൈറ്റർ ജെറ്റ് വിമാനം തകർന്നു മരണമടയുകയായിരുന്നു.
രസകരമായ ഒരു കഥ, തന്നെ ഒരു അപകടത്തിൽനിന്നു കരകയറ്റിയ ഒരു നേഴ്സുമായുള്ള രഹസ്യസമാഗമം ഭാര്യ കണ്ടുപിടിക്കും എന്നായപ്പോൾ രക്ഷപെടാൻ രണ്ടാംനിലയിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായ മുറിവിൻ്റെ പാടുകൾ അവസാനം വരെ ഉണ്ടായിരുന്നു എന്നതാണ്.
– ജോയ് കള്ളിവയലിൽ.








