#society
കേരളം ഒന്നാമത്.
രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കിടമത്സരം ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. സൂകര പ്രസവം പോലെ വർധിച്ച മലയാള വാർത്താ മാധ്യമങ്ങൾ ഈ വഴക്കുകൾ ആളിക്കത്തിക്കാനുള്ളമത്സരത്തിലാണ്.
സംസ്ഥാനത്തിൻ്റെ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാനുള്ള ബാധ്യതയൊന്നും തങ്ങൾക്കില്ല എന്ന് അവർ ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ചാനൽ ചർച്ചകളിൽ അഭിരമിക്കുന്ന ഒരു കൂട്ടം കാണികൾ അവർക്കുണ്ട് താനും.
കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ നേട്ടങ്ങളുടെ തുടർച്ചയായി വീണ്ടും കേരളം രാജ്യത്തെ ഇതര സംസ്ഥാനങ്ങളുടെ മുൻപന്തിയിൽ തുടരുന്നു. ഇത്തവണ നേട്ടം അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം എന്നതാണ്.
കേരളമെന്ന് കേട്ടാൽ അന്തരംഗം അഭിമാനപൂരിതനാകുന്ന ഒരു മലയാളിയാണ് ഞാൻ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized