പ്രൊഫസ്സർ സ്കറിയ സക്കറിയ

#ഓർമ്മ
#literature

പ്രൊഫസർ സ്കറിയ സക്കറിയ.

പ്രഗല്ഭനായ ഗവേഷകനും , അധ്യാപകശ്രേഷ്ഠനുമായ ഡോ. സ്‌കറിയ സക്കറിയയുടെ (1947-2022) ചരമവാർഷികദിനമാണ്
ഒക്ടോബർ 18.

ചങ്ങനാശ്ശേരി എസ്.ബി. കോളേജിലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു.
അതിവിപുലമായ ഗവേഷണങ്ങളാണ് ഡോ. സ്‌കറിയ സക്കറിയയെ ശ്രദ്ധേയനാക്കിയത്. ജർമനിയിലെ ടൂബിങ്ടൻ സർവകലാശാലയിൽനിന്ന് ഹെർമൻ ഗുണ്ടർട്ടിന്റെ രചനകൾ കണ്ടെത്തി പ്രസിദ്ധീകരിച്ചത് സ്കറിയ സാറാണ്.
മലയാളഭാഷാ പഠനം, സംസ്‌കാരപഠനങ്ങൾ, ഭാഷാചരിത്രം, ജൂതപഠനം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ, ഫോക്ക്‌ലോർ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ മേഖലകളിൽ അദ്ദേഹം മൗലികസംഭാവനകൾ നൽകിയിട്ടുണ്ട്‌.
മലയാളത്തിൽ ഏറ്റവുമധികം പ്രചാരം നേടിയ ഓശാന ബൈബിൾ അതിൻ്റെ ഭാഷാശുദ്ധിക്കും മനോഹരമായ രചനാശയ്ലിക്കും വലിയതോതിൽ കടപ്പെട്ടിരിക്കുന്നത് സ്കറിയ സക്കറിയയോടാണ്.
എന്നെ അദ്ദേഹത്തിൻ്റെ ആരാധകനാക്കിയത് ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകളുടെ ആധുനിക പരാവർത്തനവും പഠനവും എന്ന വിശിഷ്ട ഗ്രന്ഥമാണ്.
മലയാളം സർവകലാശാലയും എം.ജി. സർവകലാശാലയും ഡി. ലിറ്റ് നൽകി ഈ പണ്ഡിതകേസരിയെ ആദരിച്ചിട്ടുണ്ട്.
യൂ ടുബിൽ കിട്ടുന്ന ചില ക്ലാസുകൾ കാണാനും കേൾക്കാനും സാധിച്ചത് ഭാഗ്യം.
– ജോയ് കള്ളിവയലിൽ.

https://www.scariaz.info/bio?fbclid=IwAR3O_ETz0HKMIGZl-9wdwCv0g3IRB84ckZLb8SxxWPgPdg-KwzbJiND6J_o

https://www.deshabhimani.com/special/naana-nadam-orulokam/971960

https://youtu.be/LCfC2Vc8i1M

https://youtu.be/uUL4a-STxZk

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *