തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ

#കേരളചരിത്രം
#religion

തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ.

തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രങ്ങൾ കേരള സർക്കാരിൻ്റെ ഉടമസ്ഥതയിലായതിൻ്റെ പിന്നിലെ ചരിത്രം പലർക്കും ഇന്നും അഞ്ഞാതമാണ് .
തിരുവിതാംകൂറിലെ രാജാക്കന്മാർ തങ്ങളുടേത് ഒരു ഹിന്ദുരാജ്യമായിട്ടാണ് കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വരുമാനത്തിൻ്റെ നല്ലൊരു ഭാഗം ക്ഷേത്രങ്ങൾക്കും ബ്രാഹ്മണർക്കുമായിട്ടാണ് ചെലവഴിച്ചിരുന്നത്.

1864ൽ Rev T Foulkes എഴുതിയ Geography of Travancore എന്ന പുസ്തകത്തിൽ നിന്നുള്ള ഒരു കണക്ക് കാണുക:

തിരുവിതാംകൂറിലെ പുരാതനമായ അമ്പലങ്ങൾ ശുചീന്ദ്രം, കന്യാകുമാരി, തിരുവട്ടാർ, പുതുപ്പാണ്ടി, വർക്കല, തിരുവല്ല എന്നിവയാണ്.
ശുചീന്ദ്രം ക്ഷേത്രത്തിലെ കൈമുക്ക് ( സത്യം തെളിയിക്കാൻ ) പ്രസിദ്ധമായിരുന്നു.
ഇന്ന് വർക്കലയും തിരുവല്ലയുമൊഴിച്ചുള്ളവ തമിഴ് നാട്ടിലാണ്.
തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം,
ശബരിമല അയ്യപ്പക്ഷേത്രം, ഏറ്റുമാനൂർ മഹാദേവക്ഷേത്രം, വൈക്കം മഹാദേവക്ഷേത്രം തുടങ്ങിയവ വലിയ പ്രസിദ്ധിയുള്ളവയായി രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് വേണ്ടിയുണ്ടാക്കിയ കവനൻ്റ് പ്രകാരം പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ ഭരണത്തിൽ മഹാരാജാവിനുള്ള അവകാശം തുടർന്നു വരുന്നു.
ചെങ്ങമനട എന്ന് രേഖപ്പെടുത്തിരിക്കുന്നത് ചെങ്ങന്നൂർ ആയിരിക്കണം.

1862ൽ 3662 പ്രധാന ക്ഷേത്രങ്ങളാണ് ഉണ്ടായിരുന്നത്.18296 ചെറുക്ഷേത്രങ്ങളും ഉണ്ടായിരുന്നു.
5 ലക്ഷത്തിൽപരം രൂപയുടെ ധനസഹായം 1500ൽപരം ഹൈന്ദവക്ഷേത്രങ്ങൾക്കായി സർക്കാർ 1862ൽ മാത്രം നൽകിയിട്ടുണ്ട്.

രസകരമായ വസ്തുത മതേതര ജനാധിപത്യ സംവിധാനം വന്നിട്ടും ജനങ്ങളുടെ നികുതിപ്പണത്തിൻ്റെ ഒരു ശതമാനം ഇപ്പോഴും ഈ ക്ഷേത്രങ്ങളുടെ സംരക്ഷണത്തിനും ജീവനക്കാരുടെ ശമ്പളത്തിനും മറ്റുമായി ചെലവഴിക്കുന്നു എന്നതാണ്. കാരണം ശബരിമല പോലുള്ള ചുരുക്കം ക്ഷേത്രങ്ങളിലൊഴികെ നിത്യചിലവിനുള്ള തുക പോലും വഴിപാടായി ലഭിക്കുന്നില്ല എന്നത് തന്നെ .
പദ്മനാഭസ്വാമി ക്ഷേത്രത്തിൻ്റെ കൈവശമുള്ള കണക്കറ്റ നിധി ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കാനും കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *