#ഓർമ്മ
#films
കെ രാഘവൻ.
കെ രാഘവന്റെ (1913-2013) ഓർമ്മദിവസമാണ് ഒക്ടോബർ 19.
കണ്ണൂരിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രാഘവൻ മാസ്റ്റർ സംഗീതസംവിധായകൻ ആയില്ലെങ്കിൽ നല്ലയൊരു ഫുട്ബാൾ കളിക്കാരൻ ആയേനെ.
ചെറുപ്പത്തിലേ ശാസ്ത്രീയസംഗീതം പഠിച്ച രാഘവന് ആകാശവാണിയിൽ ജോലി കിട്ടി.
കോഴിക്കോട് നിലയത്തിൽ പി ഭാസ്കരനുമായി സൗഹൃദത്തിലായത് സിനിമയിലേക്കുള്ള വാതിൽ തുറന്നു.
1954ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിനു നൽകിയ സംഗീതം രാഘവനെ പ്രശസ്തനാക്കി.
രാഘവൻ മാസ്റ്റർ തന്നെ പാടിയ
” കായലരികത്ത് വലയെറിഞ്ഞപ്പോൾ വളകുലുക്കിയ സുന്ദരി…” എന്ന ഗാനം ഇന്നും മലയാളികൾ ഏറ്റുപാടിനടക്കുന്നു.
നാടൻപാട്ടുകൾ മലയാളസിനിമയിൽ ഏറ്റവും ഭംഗിയായി അവതരിപ്പിച്ച സംഗീതസംവിധായകൻ രാഘവൻ മാഷാണ്.
കെ പി എ സി യുടെ നാടകങ്ങളിലെ
“പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്…” തുടങ്ങിയ ഏറ്റവും പ്രശസ്തമായ പല ഗാനങ്ങളും കെ രാഘവൻ ചിട്ടപ്പെടുത്തിയവയാണ്.
99 വർഷം നീണ്ട ജീവിതത്തിൽ 400ൽപരം സിനിമകൾക്ക് അദ്ദേഹം ഈണം പകർന്നു.
പാട്ടുകാരോട് പക്ഷാഭേദം ഇല്ലാതിരുന്ന മാസ്റ്റർ , മലയാളത്തിലെ ഒട്ടുമിക്ക ഗായകർക്കും തന്റെ ചിത്രങ്ങളിൽ അവസരം കൊടുത്തു.
മലയാളത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ജെ സി ഡാനിയേൽ അവാർഡ് നൽകി കേരളം ഈ പ്രതിഭക്ക് അംഗീകാരം നൽകി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized