ഇരയിമ്മൻ തമ്പി

#ഓർമ്മ
#literature

ഇരയിമ്മൻ തമ്പി.

ഇരയിമ്മൻ തമ്പിയുടെ (1782-1856) ജന്മവാർഷികദിനമാണ് ഒക്ടോബർ 18.

‘ഓമനത്തിങ്കള്‍ കിടാവോ’ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മന്‍ തമ്പിയാണ്. സ്വാതിതിരുനാള്‍ ജനിച്ചപ്പോള്‍ അമ്മയായ റാണി ഗൗരി ലക്ഷ്മിഭായിക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്.
‘പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദ രസത്തെ’ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചതും അദ്ദേഹം തന്നെ.
കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം, സുഭദ്രാപഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപാന, നവരാത്രിപ്രബന്ധം, രാസക്രീഡ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.
തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ഈ ആസ്ഥാനകവി നാലു രാജാക്കന്മാരുടെയും രണ്ടു റാണിമാരുടെയും വാഴ്ച്ച കണ്ടു.
മകൾ കുഞ്ഞിക്കുട്ടി തങ്കച്ചിയും പ്രസിദ്ധയായ സംഗീതവിദുഷിയായിരുന്നു.
ഓമനത്തിങ്കൾ കിടാവോ, നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയത് അവരാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *