#ഓർമ്മ
#films
ശ്രീവിദ്യ.
നടി ശ്രീവിദ്യ കാലയവനികക്കുള്ളിൽ മറഞ്ഞ ദിവസമാണ്
ഒക്ടോബർ 19.
അമ്മ എം എൽ വസന്തകുമാരിയെപ്പോലെ ഒരു സംഗീതവിദുഷിയോ, പ്രശസ്തയായ ഒരു നർത്തകിയോ ആകേണ്ടയാൾ തെന്നിന്ത്യൻ സിനിമയിലെ ജ്വലിക്കുന്ന താരമാകാനായിരുന്നു നിയോഗം.
ഭരതൻ മലയാളസിനിമയിൽ അവതരിപ്പിച്ച ശ്രീവിദ്യ 40 വര്ഷത്തോളം മലയാളം, തമിഴ്, കന്നഡ സിനിമകളിൽ ഒട്ടനവധി മറക്കാനാവാത്ത കഥാപാത്രങ്ങൾക്കു ജന്മം നൽകിയ മികച്ച നടിയാണ്. മനോഹരമായ കണ്ണുകൾ അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി.
ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക്, തുടങ്ങിയ ചിത്രങ്ങൾ ആ അനശ്വരനടിയുടെ ഓർമ്മകൾ എന്നെന്നും നിലനിർത്തും.
ജീവിതം പക്ഷെ, എന്നും കൈപ്പുനിറഞ്ഞതായിരുന്നു ശ്രീവിദ്യക്ക്. കമലാഹാസനുമായുള്ള നഷ്ടപ്രണയം. സ്വത്തു മുഴുവൻ തട്ടിയെടുക്കപ്പെട്ട ദുരന്തപൂർവമായ ദാമ്പത്യം, എല്ലാത്തിനുമൊടുവിൽ ക്യാൻസറിനോട് യുദ്ധം ചെയ്തു കീഴടങ്ങി.
തമിഴകത്ത് ജനിച്ചെങ്കിലും മലയാളത്തിൻ്റെ മാനസപുത്രിയായിരുന്നു ശ്രീവിദ്യ. മലയാളി മങ്കയുടെ പ്രതിരൂപം ഏന്നാൽ എനിക്ക് ശ്രീവിദ്യയാണ് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized