#ഓർമ്മ
#science
തോമസ് ആൽവ എഡിസൺ.
എഡിസൻ്റെ (1847-1931) ചരമവാർഷികദിനമാണ്
ഒക്ടോബർ 18.
ലോകത്ത് ഏറ്റവുമധികം കണ്ടുപിടിത്തങ്ങൾ നടത്തിയ ഗവേഷകനാണ് എഡിസൺ.
1093 പേറ്റൻ്റ്കളാണ് എഡിസൻ്റെ പേരിൽ ഉള്ളത്.
പഠിക്കാൻ വളരെ മോശമായിരുന്നുവെങ്കിലും ചെറുപ്പംമുതലേ യന്ത്രങ്ങളുടെ പ്രവർത്തനം മനസിലാക്കുന്നതിൽ വളരെ മിടുക്കനായിരുന്നു.
12 വയസിൽ പത്രവിതരണക്കാരനായി ജോലി തുടങ്ങിയ എഡിസൺ, ഒരിക്കൽ മൂന്നുവയസുള്ള ഒരു കുട്ടിയെ ട്രെയിനിൻ്റെ അടിയിൽപ്പെടാതെ രക്ഷിച്ചു. നന്ദിസൂചകമായി കുട്ടിയുടെ അച്ഛൻ എഡിസനെ ടെലിഗ്രാഫി പഠിപ്പിച്ചു.
റെയിൽവേയിൽ പലസ്ഥലത്തും ജോലി ചെയ്തശേഷം 1869ൽ ജോലി രാജിവെച്ചു മുഴുവൻസമയ ഗവേഷകനായി മാറി. 1976ൽ ന്യൂജേഴ്സിയിൽ മെൻലോ പാർക്ക് ലാബറട്ടറി സ്ഥാപിച്ചു. 1877ൽ ഗ്രാമഫോൺ,1879ൽ വൈദ്യുതി ബൾബ് എന്നിവ കണ്ടുപിടിച്ചു. അമേരിക്കയിലും യൂറോപ്പിലും വൈദ്യുതിവിതരണ കമ്പനികൾ തുടങ്ങിയ എഡിസൺ, 1889ൽ എ സി ഇൻഡക്ട്‌ഷൻ മോട്ടോറും ഡി സി ഡൈനാമോയും ചേർത്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്ന യന്ത്രം കണ്ടുപിടിച്ച വെസ്റ്റിങ്ഹൗസുമായി ചേർന്ന്, പിൽക്കാലത്ത് ജനറൽ ഇലക്ട്രിക്കായി വളർന്ന കമ്പനി സ്ഥാപിച്ചു.
ചലനചിത്രവും അതിൽ ശബ്ദം സന്നിവേശിപ്പിക്കുന്ന വിദ്യയും എഡിസൻ്റെ കണ്ടുപിടിത്തങ്ങളാ ണ്.
1960ൽ അമേരിക്കയിലെ പരമോന്നത ബഹുമതിയായ ഹോൾ ഓഫ് ഫെയിമിൽ പേര് ചേർക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized