ഓം പുരി

#ഓർമ്മ
#films

ഓം പുരി.

ഓം പുരിയുടെ
(1955-2017) ജന്മവാർഷികദിനമാണ്
ഒക്ടോബർ 18.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തേയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് ഓം പുരി.
പഞ്ചാബിലെ അംബാലയിൽ ഒട്ടും സമ്പന്നമല്ലാത്ത സാഹചര്യത്തിൽ വളർന്ന ഓം പുരി, ദില്ലിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്തിപ്പെട്ടു. ഓമിന്റെ അഭിനയമികവ് കണ്ട സുഹൃത്ത് നസ്രുദീൻ ഷായാണ് പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനുള്ള സാഹചര്യം ഒരുക്കിയത്.
വിജയ് തെണ്ടുൽക്കറുടെ പ്രശസ്ത നാടകമായ ഗാസീറാം കോത്ത് വാൾ പിന്നീട് സിനിമയാക്കിയപ്പോൾ 1976ൽ ഓം പുരിയുടെ അരങ്ങേറ്റമായി മാറി.
പിന്നീടങ്ങോട്ട് ഒരു പിടി മനോഹരമായ ഹിന്ദി ചിത്രങ്ങൾ – ആക്രോശ്, ആരോഹൻ, മന്തൻ, തുടങ്ങിവയിൽ ദേശീയ അവാർഡ് നേടിയ അഭിനയം. അർദ്ധസത്യയിലെ അഭിനയത്തിന് കാർലോവി വാരി ചലച്ചിത്രോത്സവത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചു. ജാനേ ദോ ഭി യാരോ എന്ന ചിത്രത്തിലൂടെ ഹാസ്യവും തനിക്കു വഴങ്ങുമെന്ന് ഓം പുരി തെളിയിച്ചു.
മറക്കാനാവാത്ത അഭിനയമാണ് തമസ് തുടങ്ങിയ ടെലിവിഷൻ സീരിയലുകളിൽ കാണാൻ സാധിച്ചത്.
അഭിനയമികവ് അനവധി ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം കൊടുത്തു.
രണ്ടാമത്തെ ഭാര്യ പത്രപ്രവർത്തകയായ നന്ദിത പുരി എഴുതിയ Unlikely Actor എന്ന ജീവചരിത്രം, അതിൽ വെളിവാക്കിയ വ്യക്തിപരമായ രഹസ്യങ്ങൾകൊണ്ട് ഓം പുരിയുടെ തന്നെ എതിർപ്പിന് കാരണമായി.
മുംബയിൽ വെച്ച് ആകസ്മികമായി ഹൃദ്രോഗം കവർന്നെടുത്തില്ലായിരുന്നെങ്കിൽ ഇന്ത്യൻ സിനിമക്ക് ഇനിയും വലിയ സംഭാവനകൾ നൽകാനുള്ള ശേഷിയുള്ള നടനായിരുന്നു ഓം പുരി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *