#ഓർമ്മ
#literature
വള്ളത്തോൾ.
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ (1878-1958) ജന്മവാർഷികദിനമാണ്
ഒക്ടോബർ 16.
12 വയസ്സിൽ കവിതകൾ ഏഴുതിത്തുടങ്ങിയ യുവാവ് 31 വയസ്സിൽ ബധിരനായി. ബധിരവിലാപം എന്ന കവിത കവിയുടെ രോദനമാണ്.
മഹാത്മാ ഗാന്ധിയായിരുന്നു കവി ഗുരുനാഥൻ എന്ന് വിശേഷിപ്പിച്ച വഴികാട്ടി. ദേശീയപ്രസ്ഥാനത്തിൻ്റെ ശക്തനായ വക്താവായിരുന്നു വള്ളത്തോൾ.
കവിത്രയങ്ങളായ ആശാനും, ഉള്ളൂരും, വള്ളത്തോളും കവിതയിൽ മാത്രമല്ല തങ്ങളുടെ പ്രതിഭ തെളിയിച്ചത്.
എസ് എൻ ഡി പി യോഗം സെക്രട്ടറി എന്ന നിലയിൽ ശ്രീ നാരായണഗുരുവിൻ്റെ വലംകൈയായി നിന്നു് സാമൂഹ്യ നവോത്ഥാനത്തിനു നേതൃത്വം നൽകിയ മഹാനാണ് ആശാൻ.
ഉന്നത സര്ക്കാര് ഉദ്യോഗസ്ഥൻ ആയിരിക്കെയാണ് ഉള്ളൂർ കേരള സാഹിത്യ ചരിത്രം എന്ന ബൃഹദ്ഗ്രന്ഥം രചിച്ചത്.
വിശ്വപ്രശസ്തമായ കേരള കലാമണ്ഡലം സ്ഥാപിച്ച് നാശോൻമുഖമായിരുന്ന കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയകലകളുടെ ഉയർത്തെഴുനേൽപ്പു സാധ്യമാക്കിയ മഹാനാണ് വള്ളത്തോൾ.
1954ൽ പദ്മഭൂഷൺ ബഹുമതി നൽകി രാജ്യം ഈ മഹാകവിയെ ആദരിച്ചു.
” ഭാരതമെന്നു കെട്ടാലഭിമാന
പൂരിതമാകണ മെന്നന്തരംഗം,
കേരളമെന്നു കേട്ടാലോ തിളക്കണം
ചോര നമ്മുടെ ഞരമ്പുകളിൽ..”
– ജോയ് കള്ളിവയലിൽ.
Posted inUncategorized