ഗുന്തർ ഗ്രാസ്

#ഓർമ്മ
#literature

ഗുന്തർ ഗ്രാസ്.

1999ലെ നോബൽ സമ്മാന ജേതാവായ ജർമൻ എഴുത്തുകാരൻ ഗുന്തർ ഗ്രാസിൻ്റെ (1927-2015) ജൻമവാർഷികദിനമാണ്
ഒക്ടോബർ 16.

പോളണ്ടിലെ ഡൻസീഗിൽ ( ഇപ്പൊൾ ഡാൻസ്ക്) ജനിച്ച ഗ്രാസ് ചെറുപ്പത്തിൽതന്നെ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഗ്രാസ് 1945ൽ യുദ്ധത്തടവുകാരനാക്കപ്പെട്ടു.
യുദ്ധാനന്തരം പാരീസിൽ എത്തിയ ഗ്രാസ് 1959ൽ പ്രസിദ്ധീകരിച്ച The Tin Drum എന്ന ആദ്യ നോവലോടെ തന്നെ പ്രസിദ്ധനായി. ഡാൻസിഗ് ട്രിലോജിയിലെ മറ്റു രണ്ടു നോവലുകൾ Cat and Mouse (1961), Dog Years (1963) എന്നിവയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ജർമ്മനിയിലെ ജീവിതം തുറന്നുകാട്ടിയത് ഗ്രാസിൻെറ നോവലുകളാണ്.
പോളണ്ടിൽ 1945ൽ ജനിച്ച ഓസ്കാർ മാസ്റ്ററച്ച് എന്ന മനുഷ്യൻ്റെ 1950 വരെയുള്ള കഥയാണ് ടിൻ ഡ്രമിൻ്റെ ഇതിവൃത്തം. മാനസികരോഗാശുപത്രിയിലെ അന്തേവാസിയായ ഓസ്കാർ 1950ലെ ഒരു ദിവസം നഴ്‌സിനോട് എഴുതാനായി കടലാസ് ആവശ്യപ്പെടുന്നടത്താണ് നോവലിൻ്റെ തുടക്കം.
1979ൽ നോവൽ ചലച്ചിത്രമായപ്പോൾ നിരവധി അവാർഡുകൾ നേടി.
നോവലിസ്റ്റ് എന്നതിന് പുറമെ കവി, കഥാകാരൻ, ശില്പി എല്ലാമായിരുന്നു ഗുന്തർ ഗ്രാസ് എന്ന പ്രതിഭ.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
ഗ്രാസ്സ് തിരുവനന്തപുരത്തും വന്നിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *