#ഓർമ്മ
#literature
ഓസ്ക്കാർ വൈൽഡ്.
ഐറിഷ് കവിയും നാടകകൃത്തുമായിരുന്ന ഓസ്ക്കാർ വൈൽഡിൻ്റെ (1854-1900) ജന്മവാർഷികദിനമാണ്
ഒക്ടോബർ 16.
ഡബ്ലിനിൽ ജനിച്ച വൈൽഡ്, ട്രിനിറ്റി കോളജിൽ പഠിച്ചശേഷം ഓക്സ്‌ഫഡിലെ മാഗ്ഡലെൻ കോളേജിൽ ചേർന്ന് 1889ൽ ഹോണഴ്സോടെ ബിരുദം നേടി. താമസിയാതെ ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തനായ നാടകകൃത്തായി മാറിയെങ്കിലും, 1891ൽ എഴുതിയ ഏക നോവലായ The Picture of Dorian Gray ആണ് വൈൽഡിന് നിതാന്ത യശസ്സ് നേടിക്കൊടുത്തത്.
ഇംഗ്ലീഷ് ജനതയുടെ ഇരട്ടത്താപ്പ് പൊളിച്ചുകാട്ടുന്ന കൃതികളാണ് വൈൽഡിൻ്റേത്.
The Importance of being Ernest (1895) പോലെ ഹാസ്യപ്രധാനമായ നാടകങ്ങളും അതിപ്രശസ്തമാണ്. നിരവധി കൃതികൾ പിന്നീട് ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്ന വൈൽഡ് അക്കാലത്ത് നിയമവിരുദ്ധമായ സ്വവർഗ്ഗപ്രേമം ആരോപിക്കപ്പെട്ട് 1895 മുതൽ 1897 വരെ ജെയിലിൽ അടക്കപ്പെടുകയും ചെയ്തു.
പാരീസിൽ വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized