ഇടശ്ശേരി

#ഓർമ്മ
#literature

ഇടശ്ശേരി.

ഒക്ടോബർ 16, കവി ഇടശ്ശേരിയുടെ (1906-1974) ഓർമ്മദിവസമാണ്.

കുറ്റിപ്പുറത്തു ജനിച്ച് ഒരു വക്കീൽ ഗുമസ്തനായി ജോലിചെയ്തിരുന്ന ഇടശ്ശേരി ഗോവിന്ദൻ നായർ, “ശക്തിയുടെ കവി ” എന്നാണ് അറിയപ്പെടുന്നത്.
‘കാവിലെ പാട്ട്’ എന്ന കൃതി 1969ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. ‘പൂതപ്പാട്ട്’ മാതൃത്വത്തിന്റെ ശക്തി വിളിച്ചറിയിക്കുന്ന കവിതയാണ്.
കവിതയുടെ ശക്തി എന്തെന്നറിയാൻ ‘കറുത്ത ചെട്ടിച്ചികൾ ‘ എന്ന ഒറ്റ കവിത വായിച്ചാൽ മതി. 1971ലെ കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇടശേരിക്കായിരുന്നു.

‘കുറ്റിപ്പുറം പാലം’ ഒരു പ്രവചനംപോലെ നമ്മുടെ മുന്നിലുണ്ട്:
“അമ്പേ പേരാറെ നീ മാറിപ്പോകുമോ ആകുലമായൊരു അഴുക്കുചാലായി? “
ഭാരതപ്പുഴയുടെ നാശം ഇന്നേതാണ്ട് യഥാർധ്യമായിരിക്കുന്നു.
ഉറൂബും അക്കിത്തവും മറ്റും ഉൾപ്പെട്ട പൊന്നാനിക്കളരിയുടെ നേതൃത്വം ഇടശേരിക്കായിരുന്നു.
കഥാകൃത്ത് ഇ ഹരികുമാർ മകനാണ്.
കവിയുടെ ഇളയ മകൻ അശോക് കുമാർ കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിൽ സഹപാഠിയായിരുന്നു എന്നതാണ് എന്റെ സ്വകാര്യ അഭിമാനം.
– ജോയ് കള്ളിവയലിൽ.

https://www.edasseri.org/

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *