#ഓർമ്മ
#literature
എവുജീൻ ഒനീൽ.
ഒനീലിൻ്റെ (1881-1953) ജന്മവാർഷികദിനമാണ്
ഒക്ടോബർ 16.
സാഹിത്യത്തിനുള്ള 1936ലെ നോബൽ സമ്മാന ജേതാവാണ് ഈ അമേരിക്കൻ നാടകകൃത്ത്.
1907ൽ പ്രിൻസ്റ്റൻ സർവകലാശാലയിലെ പഠനം ഉപേക്ഷിച്ച് ലോകം കാണാനിറങ്ങിയ ഒനീൽ, മദ്യത്തിന് അടിമയായി ആത്മഹത്യക്കു വരെ ശ്രമിച്ചു . എഴുത്തുകാരൻ തന്നെ പിന്നീട് പറഞ്ഞതുപോലെ 1913ൽ ഒരു പുനർജന്മം ഉണ്ടായി. നാടകങ്ങൾ എഴുതിത്തുടങ്ങി . 1920ൽ പ്രസിദ്ധീകരിച്ച നാടകം 4 പുലിത്സർ സമ്മാനങ്ങളിൽ ആദ്യത്തേത് നേടി.
1924ൽ എഴുതിയ Desire Under the Elms ആണ് ഗ്രീക്ക് ട്രാജഡികളുടെ ഓർമ്മ ഉണർത്തുന്ന ആദ്യത്തെ നാടകം. 1939ൽ എഴുതിയ Iceman Cometh ആണ് ചില നിരൂപകരുടെ അഭിപ്രായത്തിൽ ഓനീലിൻ്റെ ഏറ്റവും മഹത്തായ രചന.
പക്ഷേ Long Days Journey into Night ആണ് ഓനീലിൻ്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നത് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized