വിമോചന സമരത്തിലെ സ്ത്രീ പങ്കാളിത്തം

#കേരളചരിത്രം

വിമോചനസമരത്തിലെ സ്ത്രീപങ്കാളിത്തം.

കേരളചരിത്രത്തിലെ കറുത്ത ഒരേടാണ് 1959ലെ വിമോചനസമരം. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്ക്കാർ ഡിസ്മിസ്സ് ചെയ്യപ്പെട്ടു.
1957ലെ ഇ എം എസ് സർക്കാരിലെ വിദ്യാഭ്യാസമന്ത്രി മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസബിൽ തങ്ങളുടെ സ്ഥാപനങ്ങൾ കയ്യടക്കാനുള്ള ശ്രമമാണ് എന്ന ധാരണയാണ് കോൺഗ്രസ്, പി എസ് പി, മുസ്ലിം ലീഗ് കക്ഷികൾ നടത്തിയ സമരത്തിന് ആളും അർഥവും നൽകി സഹായിക്കാൻ കത്തോലിക്കാ സഭയെ പ്രേരിപ്പിച്ചത്. കമ്മ്യൂണിസ്റ്റുകൾ ഈശ്വരവിരോധികളാണ് എന്ന പ്രചരണം സ്ത്രീകളെവരെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ചു.
ഭൂപരിഷ്കരണനിയമം വഴി തങ്ങളുടെ ഭൂമി സര്ക്കാര് കൈക്കലാക്കും എന്ന് ചിന്തിച്ച വൻകിട ഭൂവുടമകൾ സമരത്തിന് സജീവപിന്തുണ നൽകി.
ഇന്നത്തെ ഇടുക്കി ജില്ല ഉൾപ്പെട്ട അവിഭക്ത കോട്ടയം ജില്ലയിലെ പ്രമുഖ ഭൂവുടമകളായിരുന്നു ഉറ്റ ബന്ധുക്കളായ കള്ളിവയലിൽ, കുരുവിനാക്കുന്നേൽ കുടുംബങ്ങൾ.
മുണ്ടക്കയത്ത് നടന്ന സമരത്തിൽ സഹോദരഭാര്യമാരായ മറിയക്കുട്ടി ഏബ്രഹാം കള്ളിവയലിൽ ( Mrs ഏബ്രഹാം (അപ്പി) എ കള്ളിവയലിൽ), മേരി മൈക്കിൾ കള്ളിവയലിൽ (Mrs മൈക്കിൾ ( അപ്പച്ചൻ) എ കള്ളിവയലിൽ)
തുടങ്ങിയവർ അറസ്റ്റ് വരിച്ച് 14 ദിവസം ജെയിൽവാസം അനുഭവിച്ചത് അന്നത്തെ സാമൂഹ്യസാഹചര്യങ്ങളിൽ ചിന്തിക്കാൻപോലും കഴിയാത്ത സംഭവമായിരുന്നു.
മീനച്ചിൽ താലൂക്കിലെ സമരത്തിന് നേതൃത്വം നൽകിയ പ്രമാണിമാരിൽ പ്രമുഖനായിരുന്നു മേരി മൈക്കിളിൻ്റെ പിതാവ് (ഇന്നത്തെ സി ജി ഏച്ച് ഗ്രൂപ്പ് ഹോട്ടൽ ശൃംഖലയുടെ സ്ഥാപകൻ ഡോമിനിക് തൊമ്മൻ്റെയും പിതാവ്) ഡൊമിനിക്ക് ജോസഫ് കുരുവിനാക്കുന്നേൽ.
– ജോയ് കള്ളിവയലിൽ.

( ഡിജിറ്റൽ ഫോട്ടോ:
gpura.org)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *