#ഓർമ്മ
#ചരിത്രം
നീറോ ചക്രവർത്തി.
ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരിയായിരുന്ന നീറോ ചക്രവർത്തി (എ ഡി 37-68) റോമൻ സാമ്രാജ്യത്തിൻ്റെ ഭരണം ഏറ്റെടുത്ത ദിവസമാണ്
ഒക്ടോബർ 14.
“റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുകയായിരുന്നു” എന്ന വചനം ഇന്നും ചില ഭരണാധികാരികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്.
നീറോയ്ക്ക് 2 വയസുള്ളപ്പോൾ പിതാവ് മരിച്ചു. 13 വയസ്സ് ഉള്ളപ്പോൾ അമ്മ അഗ്രിപ്പിന സ്വന്തം അമ്മാവനായ ക്ലോഡിയസ് ചക്രവർത്തിയെ വിവാഹം ചെയ്തു. മകനിലൂടെ രാജ്യം ഭരിക്കുക എന്നതായിരുന്നു ഉദ്ദേശം. ക്ലോഡിയസ് മരിച്ചപ്പോൾ 16 വയസ്സിൽ നീറോ ചക്രവർത്തിയായി. അമ്മയെ കൊലചെയ്താണ് നീറോ അധികാരപ്രശ്നം പരിഹരിച്ചത്.
റോമാനഗരം മുഴുവൻ കത്തിയെരിയാൻ കാരണമായത് നീറോ തനിക്ക് പുതിയ ഒരു കൊട്ടാരം പണിയാൻ സ്ഥലം ഒഴിവാക്കിയെടുക്കാനായി ആരംഭിച്ച ഒരു തീപിടിത്തമാണ്.
ആ തീയിൽ ക്രിസ്ത്യാനികളെ എറിഞ്ഞു കൊല്ലുന്നതായിരുന്നു ആ ക്രൂരൻ്റെ ഇഷ്ടവിനോദം.
ക്രൂരതകളും ദുർഭരണവും സഹിക്കവയ്യാതെ, പിന്നീട് ചക്രവർത്തിയായ ഗൽബയുടെ നേതൃത്വത്തിൽ റോമൻ സെനറ്റ് നീറോയെ പൊതുശത്രുവായി പ്രഖ്യാപിച്ചു. ഒളിച്ചോടിയ നീറോ, 30 വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഈ വികലമനസ്സിൻ്റെ ദുർഗ്രഹതകൾ നിരവധി പുസ്തകങ്ങളുടെയും ചലച്ചിത്രങ്ങളുടെയും വിഷയമായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized