#ചരിത്രം
ദാറാ ഷിഖോ .
ഇൻഡ്യാ ചരിത്രത്തിലെ ഒരു ദുഃഖകഥാപാത്രമാണ് ദാറാ ഷിഖോ ( 1615-1659).
മുഗൾ ചക്രവർത്തി ഷാജഹാൻ്റെയും പ്രിയപ്പെട്ട പത്നി മുംതാസ് മഹലിൻ്റെയും മൂത്ത പുത്രൻ കിരീടാവകാശിയായത് സ്വാഭാവികം. 1633ൽ ആഗ്രയിൽ വെച്ച് നടന്ന ദാറായുടെ വിവാഹം മുഗൾ സാമ്രാജ്യത്തിലെ ഏറ്റവും ആഡംബരം നിറഞ്ഞ സംഭവമായിരുന്നു.
ആദ്യം കാബൂളിൻ്റെയും മുൾട്ടാൻ്റെയും, പിന്നീട് ബിഹാറിൻ്റെയും ഗവർണറായി ദാറാ നിയമിതനായി. കിരീടമോഹിയായ മകൻ അറങ്ങസേബിനെ ഷാജഹാൻ ഡെക്കാനിലേക്ക് അയച്ചു.
പക്ഷേ 1657ൽ ഷാജഹാൻ രോഗബാധിതനായ അവസരം നോക്കി അറങ്ങസേബ് ജ്യേഷ്ഠനുമായി യുദ്ധമാരംഭിച്ചു . 1658 മേയ് മാസത്തിൽ യുദ്ധം തോറ്റ ദാറാ പലായനം ചെയ്തു. പക്ഷേ 1659 ജൂൺ 10ന് പിടിയിലായി. 1659 ഓഗസ്റ്റ് 30ന് അറങ്ങസേബ് ദാറായെ തല വെട്ടി വധിച്ചു. ശിരസ്സ് ഷാജഹാന് അയച്ചുകൊടുത്തു. മൃതദേഹം അജ്ഞാതമായി ഹുമായൂണിൻ്റെ ശവകുടീരത്തിൻ്റെ പരിസരത്ത് മറവുചെയ്തു.
മതസൗഹാർദ്ദത്തിൻ്റെ വക്താവായിരുന്നു ദാറാ ഷിഘോ . ഏഴാമത്തെ സിക്ക് ഗുരുവിൻ്റെ സ്നേഹിതനും ഉപനിഷത്തുക്കൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനംചെയ്ത പണ്ഡിതനുമായിരുന്നു ദാറാ ഷിഘോ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized