#കേരളചരിത്രം
വാസ്കോ ഡി ഗാമ.
കേരളത്തിന്റെ ചരിത്രം മാറ്റിയെഴുതിയ സംഭവമാണ് പോർട്ടുഗീസ് നാവികൻ വാസ്കോ ഡി ഗാമ (1460-1524) 1478 മെയ് 20ന് കോഴിക്കോട് കടപ്പുറത്ത് കപ്പലടുപ്പിച്ചത്.
ഇന്ത്യയിലെത്താനുള്ള യൂറോപ്പിയൻമാരുടെ നൂറ്റാണ്ടുകളായുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടിയത് 1487ൽ ബർത്തോലോമിയോ ഡയസ് അറ്റലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും തമ്മിൽ ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്നു കണ്ടുപിടിച്ചതോടെയാണ്.
1497ൽ പോർച്ചുഗൽ രാജാവ് മാനുവൽ, കപ്പിത്താൻ ഗാമയെ ഇന്ത്യ കണ്ടുപിടിക്കുന്നതിനു നിയോഗിച്ചു. ക്രിസ്തുമത വിശ്വാസികൾ ആ നാട്ടിലുണ്ട് എന്നറിഞ്ഞതും രാജാവിനു പ്രചോദനമായി.
കാറ്റിന്റെ സഹായത്തോടെ ഗാമ ആഫ്രിക്കൻ മുനമ്പ് ചുറ്റി, കാപ്പാട് തീരത്ത് കപ്പലടുപ്പിച്ചു.
ഇനിയുള്ള ചരിത്രം ഗുണ്ടർട്ട് തന്റെ കേരളപ്പഴമ എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നു.
വഴിയറിയാതെ കാപ്പിരികളുടെ നാട്ടിൽ ( ആഫ്രിക്ക ) വലയുമ്പോൾ പോർച്ചുഗീസ് ഭാഷ അറിയാവുന്ന ഒരു ഗുജറാത്തിയെ ഗാമ കണ്ടുമുട്ടുന്നു.
അയാളാണ് കോഴിക്കോട് വിദേശികൾക്ക്
വേണ്ട കുരുമുളകും മറ്റും വാങ്ങാൻ കോഴിക്കോട് സമൂതിരി സഹായിക്കും, ഇപ്പോൾ വ്യാപാരം നടത്തുന്ന അറബികൾ വല്ല പ്രശ്നവുമുണ്ടാക്കിയാലും സാമൂതിരി അതിനു പരിഹാരമുണ്ടാക്കിക്കൊള്ളും എന്ന് ഗാമക്ക് ഉറപ്പ് കൊടുത്തത്.
ആ ഗുജറാത്തി കണക്കന്റെ സഹായത്തോടെ വാസ്കോ ഡി ഗാമ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങി.
കോഴിക്കോട് നഗരത്തിലെയും തുറമുഖത്തെയും സ്ഥിതി ഗുണ്ടർട്ട് വിശദമായി വിവരിക്കുന്നുണ്ട്.
ഹിന്ദുവും, മുസ്ലിമും, അറബിയും, ചീനക്കാരനുമെല്ലാം യഥേഷ്ടം വ്യാപാരം നടത്തുന്ന നഗരം.
കോഴിക്കോട്ട് നഗരത്തിൽ പോർട്ടുഗീസ് ഭാഷ അറിയാവുന്ന ഒരു തുർക്കിക്കാരനാണ് ദ്വിഭാഷിയായി ഗാമയെ സഹായിച്ചത്. പൊന്നാനിയിലായിരുന്ന സാമൂതിരി ഗാമയുടെ ആഗമനം അറിഞ്ഞ് കോഴിക്കോട്ട് എത്തി. ഊഷ്മളമായ സ്വീകരണമാണ് പറങ്കികൾക്ക് ലഭിച്ചത്.
രണ്ടുമാസം കോഴിക്കോട് തങ്ങിയ ഗാമ, ഒരു വർഷം കൊണ്ടാണ് തിരിയെ പോർട്ടുഗലിൽ എത്തിച്ചേർന്നത്. രണ്ടു വർഷം നീണ്ട, 24000 മൈലുകൾ താണ്ടിയ, യാത്രക്കൊടുവിൽ 1498 ഓഗസ്റ്റിൽ ലിസ്ബണിൽ തിരിച്ചെത്തുമ്പോൾ 170 നാവികരിൽ 54 പേർ ഒഴികെയുള്ളവരെ രോഗവും കടലും അപഹരിച്ചിരുന്നു.
ഗാമ പിന്നീട് രണ്ടുതവണ കൂടി കേരളത്തിലെത്തി. 1524ൽ കൊച്ചിയിൽ വെച്ചു മരണമടഞ്ഞു.
കൊച്ചിയിൽ അടക്കം ചെയ്തിരുന്ന ഭൗതിക അവശിഷ്ടങ്ങൾ പിന്നീട് പോർട്ടുഗലിലേക്ക് കൊണ്ടുപോയി.
– ജോയ് കള്ളിവയലിൽ.
ഡിജിറ്റൽ ഫോട്ടോ: gpura.org