#ഓർമ്മ
#films
അശോക് കുമാർ.
ഒക്ടോബർ 13, ഹിന്ദി സിനിമാ നടൻ അശോക് കുമാറിന്റെ (1911-2001) ജന്മവാർഷികദിനമാണ്.
യഥാർത്ഥ പേര് കുമുദ്ലാൽ ഗാംഗുലി. യാദൃച്ഛികമായാണ് സിനിമയിൽ എത്തിപ്പെട്ടത്.
1936ൽ ബോംബെ ടാക്കീസ് നിർമ്മിച്ച സിനിമയിലെ നായകൻ നജ്മൽ ഹസൻ നായിക ദേവികാറാണിയുമായി ഒളിച്ചോടി. തിരികെ വന്നെങ്കിലും ബോംബെ ടോക്കീസ് ഉടമ ഹിമാംശു റോയ്, തന്റെ ഭാര്യയുമായി കടന്ന ഹസനെ പിരിച്ചുവിട്ടു. പകരം കുമുദ്ലാലിനെ നായകനാക്കി. അശോക് കുമാർ എന്ന പേരും നൽകി.
അടുത്തകൊല്ലം അശോക് കുമാറും ദേവികാറാണിയും അഭിനയിച്ച അച്ചുത് കന്യ എന്ന സിനിമ, സൂപ്പർഹിറ്റായതോടെ അശോക് കുമാറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1991ൽ അവസാനചിത്രം വരെ മൊത്തം 275 ചിത്രങ്ങൾ. അനേകം അവാർഡുകൾ.
ദാദാമോനി ( ജ്യേഷ്ഠൻ ) എന്നാണ് എല്ലാവരും ബഹുമാനപൂർവ്വം വിളിച്ചിരുന്നത്. സഹോദരൻ കിഷോർ കുമാർ പിന്നണി ഗായകൻ എന്ന നിലയിൽ എന്ന പ്രശസ്തനായി.
1988ൽ ചലച്ചിത്ര രംഗത്തെ പരമോന്നത പുരസ്‌കാരമായ ദാദാ സഹേബ് ഫൽക്കെ അവാർഡ് നൽകി അശോക് കുമാർ ആദരിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized