#കേരളചരിത്രം
#religion
കോതമംഗലത്തെ പള്ളികൾ.
അടുപ്പുകല്ലുകൾ പൊലെ മൂന്നു പ്രധാന ക്രിസ്ത്യൻ പള്ളികൾ സ്ഥിതിചെയ്യുന്ന സ്ഥലമാണ് കോതമംഗലം. അവയിൽതന്നെ ചെറിയ പള്ളി സുപ്രസിദ്ധമായ തീർഥാടനകേന്ദ്രം കൂടിയാണ്.
കേരളത്തിലെ ക്ഷേത്രങ്ങളും പള്ളികളും സംബന്ധിച്ച് ആധികാരികരേഖകളെ ആശ്രയിക്കുന്നതിനു പകരം തലമുറകളായി കൈമാറിക്കിട്ടിയ കഥകൾ വിശ്വസിക്കാനാണ് എല്ലാവർക്കും താൽപര്യം. തങ്ങളുടെ ആഡ്യത്തം സ്ഥാപിക്കാനായി പൊടിപ്പും തൊങ്ങലും ചേർത്ത കുടുംബചരിത്രങ്ങൾ നിറം പിടിപ്പിച്ച കഥകളുമായി നിരന്തരം പുറത്തിറങ്ങുന്നു. Oral History എന്ന നിലയിൽ അവക്ക് അതിൻ്റേതായ പ്രസക്തിയുണ്ട് എന്നും പറയാതെ വയ്യ.
അത്തരം ഒരു കുടുംബചരിത്രത്തിൽ നിന്ന് പകർത്തിയത് കാണുക.
കൂനൻ കുരിശു സത്യത്തിനു ശേഷുണ്ടായ പിളർപ്പിന് ശേഷമാണ് കത്തോലിക്കാ വിശ്വാസികൾ കോതമംഗലം പുത്തൻ പളളി ( ഇപ്പോഴത്തെ കത്തീഡ്രൽ ) പണിത് മാറിയത് എന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ അതിന് മുൻപ് തന്നെ മാറി പളളി പണിതുവെന്നും പിന്നീട് കത്തോലിക്കാ വിഭാഗത്തിൽ ചേർന്നു എന്നുമാണ് ഈ കുടുംബ ചരിത്രത്തിൽ വിവരിക്കുന്നത്.
വിദേശത്ത് നിന്ന് വന്ന വിശുദ്ധനായ എൽദോ മാർ ബസേലിയോസ് വിശ്രമിച്ച സ്ഥലത്ത് ചെറിയ പളളി പണിതു എന്നാണ് ചരിത്രം. പക്ഷെ പിണങ്ങി മാറിയ കുറെ കുടുംബങ്ങൾ അതിന് മുൻപ് തന്നെ പുത്തൻ പളളി പണിതിരുന്നു എന്നാണ് ഈ kutumba ചരിത്രത്തിൽ പറയുന്നത്.
– ജോയ് കള്ളിവയലിൽ.
( ഡിജിറ്റൽ ഫോട്ടോ : gpura.org )
Posted inUncategorized