#ഓർമ്മ
തദ്ദേശീയവാസി ദിനം.
ഒക്ടോബർ 12 തദ്ദേശീയവാസി ദിനമാണ്.
ഒക്ടോബർ 12,1492ലാണ് ക്രിസ്റ്റോഫർ കൊളമ്പസ് അമേരിക്കൻ ഭൂഖണ്ടത്തിൽ, ഇന്നത്തെ സാൻ സൽവാദോറിൽ കപ്പലിറങ്ങിയത്.
ഇന്ത്യയിലാണ് എത്തിയത് എന്ന വിശ്വാസത്തിൽ കൊളംബസ് തദ്ദേശവാസികളെ റെഡ് ഇന്ത്യൻസ് എന്നു വിളിച്ചു.
പിന്നീടുണ്ടായത് 15000 കൊല്ലങ്ങളായി അവിടെ വസിച്ചിരുന്ന ഒരു ജനതയെ പടിപടിയായി ഇല്ലായ്മ ചെയ്യുന്നതാണ്. കൂട്ടക്കൊല, പട്ടിണിക്കിട്ടുകൊല്ലൽ, അടിമകളായി പിടിച്ചുകൊണ്ടുപോകൽ എന്നിങ്ങനെ പതിറ്റാണ്ടുകൾ നീണ്ട വംശഹത്യയിൽ അമേരിക്കൻ ഇന്ത്യൻ ജനത ഏതാണ്ട് ഇല്ലാതാക്കപ്പെട്ടു.
ഒക്ടോബർ 12 കൊളമ്പസ് ഡേ ആയിട്ടാണ് അമേരിക്ക ആഘോഷിച്ചുവന്നത്.
എന്നാൽ കുറേക്കാലമായി, തങ്ങൾ ചെയ്തുകൂട്ടിയ പാപക്കൂമ്പാരം താഴെയിറക്കി വെക്കുന്നതിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളും കൊളമ്പിയ ജില്ലയും, തദ്ദേശവാസി ദിനമായാണ് ഒക്ടോബർ 12 ആചരിക്കുന്നത്.
ഇന്ന് പ്രധാനമായും കാലിഫോണിയ, അരിസോണ, ഓഖ്ലാഹോമ, എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് തദ്ദേശവാസികൾ ഉള്ളുവെങ്കിലും, ചെറോക്കീ , സിയൂസ്, അപ്പാച്ചേ, നവാജോ തുടങ്ങിയ പ്രമുഖ ഗോത്രങ്ങൾ കൂടാതെ 574 ഗോത്രങ്ങൾ അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകൾ.
സ്മിത്ത്സോണിയൻ മ്യൂസിയത്തിന്റെ പുറത്തുള്ള തോട്ടത്തിലെ മരങ്ങൾക്കിടയിൽ, 2012ൽ റിക്ക് ബാർലോ കൊത്തിയെടുത്ത ഗോത്രവർഗ സ്തംഭങ്ങളിൽ എഴുതി വെച്ചിരിക്കുന്നു :
” ഞങ്ങൾ എല്ലാക്കാലവും ഇവിടെ ഉണ്ടായിരുന്നു “.
– ജോയ് കള്ളിവയലിൽ.
Posted inUncategorized