ലിനസ് പോളിംഗ്

#ഓർമ്മ
#science

ലിനസ് പോളിംഗ്.

നോബൽ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ ആരുമായും പങ്കിടാതെ അതും രണ്ടു വ്യത്യസ്തമേഖലകളിൽ സമ്മാനം നേടിയ ഒരു മഹാനെയുള്ളു – ലിനസ് പോളിംഗ് (1901-1994).

അടിസ്ഥാനപരമായി രസതന്ത്രം ആയിരുന്നു പോളിങ്ങിൻ്റെ കർമ്മഭുമി. കെമിക്കൽ ബോണ്ടിംഗ് എന്ന പ്രതിഭാസം മനസിലാക്കാനും വിവരിക്കാനുമായി 1930കളിൽ അദ്ദേഹം ക്വാണ്ടം മെക്കാനിക്സ് തത്വങ്ങൾ ഉപയോഗിച്ചു.
ആൽഫാ ഹെലിക്സിൻ്റെ ഘടന പ്രസിദ്ധീകരിച്ചതിനു പുറമെ സിക്കിൾ സെൽ അനീമിയ ഒരു മോളിക്കുലർ രോഗമാണ് എന്ന് പോളിംഗ് കണ്ടുപിടിച്ചു.
1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് പോളിംഗ് അർഹനായി.
ഹിരോഷിമ ആണവബോംബ് ആക്രമണത്തെത്തുടർന്ന് സമാധാനപ്രവർത്തനങ്ങൾക്കായി അദ്ദേഹം തൻ്റെ ശിഷ്ടജീവിതം ഉഴിഞ്ഞുവെച്ചു. ആണവബോംബുകളും ആണവ പരീക്ഷണങ്ങളും നിരോധിക്കാനുള്ള ശ്രമങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ആണവമത്സരത്തിന് എതിരെയുള്ള പോരാട്ടങ്ങൾക്ക് രണ്ടാമത്തെ നോബൽ സമ്മാനം – 1954 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിന് – ലിനസ് പോളിംഗ് അർഹനായി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *