കവിതകളും കവിതകളും

#literature

കവിതകളും കവിതകളും.

കവിതകളാണ് എന്ന ഉറച്ച ധാരണയിൽ എന്തൊക്കെയോ എഴുതി ഫേസ്ബുക്ക് നിറക്കുന്നു, ചില സുഹൃത്തുക്കള്‍ . തന്‍കുഞ്ഞു പൊൻകുഞ്ഞ് എന്ന് അറിയാവുന്നതുകൊണ്ട്‌ ആരെയും പേരെടുത്തു പറഞ്ഞ് വേദനിപ്പിക്കാനില്ല .

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുഞ്ഞുണ്ണി മാഷ് എഴുതി:
” ആയിരം ചിപ്പി പൊളിച്ചാല്‍ ഒരു മുത്തെങ്കിലും കിട്ടണം എന്നുള്ളത് മിതമായ ആഗ്രഹമാണ് …….. നിങ്ങള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ച് വിലപ്പെട്ട സമയം കളയാതിരിക്കുക . അറിവിനും കഴിവിനും പ്രായത്തിനുമെല്ലാമനുസരിച്ചു, നല്ല നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് പടിഞ്ഞിരുന്നു പഠിക്കുക. എഴുതാന്‍ തോന്നുമ്പോള്‍ മാത്രമല്ല , എന്നും എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുക . എഴുതാന്‍ തോന്നിയിട്ട് എഴുതിയുണ്ടാക്കിയത് പോലും എഴുതിക്കഴിഞ്ഞു വായിച്ചുനോക്കി നന്നല്ലെന്നു തോന്നിയാല്‍ സ്വയം കീറിക്കളയുവാന്‍ സ്വന്തം കയ്യിനു കരുത്തു നല്‍കുക .”
– (മാതൃഭൂമി ആഴ്ചപ്പതിപ്പ് , 1977).

എം എൻ കാരശ്ശേരി മാഷ് എഴുതിയത് കൂടി കമൻ്റിൽ വായിക്കുക.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *