ചങ്ങമ്പുഴയും ഇടപ്പള്ളിയും

#കേരളചരിത്രം
#literature

ചങ്ങമ്പുഴയും ഇടപ്പള്ളിയും.

പ്രതിഭാധനരായ കവികളായിരുന്നു ചങ്ങമ്പുഴ കൃഷ്ണപിള്ളയും ഇടപ്പള്ളി രാഘവൻ പിള്ളയും.
അയൽവാസികളായ അവർ കുട്ടിക്കാലംമുതലേ ഉറ്റ സുഹൃത്തുക്കളുമായിരുന്നു.
പക്ഷേ ചങ്ങമ്പുഴക്ക് കിട്ടിയ അംഗീകാരവും ആദരവും ഇടപ്പള്ളിക്ക് കിട്ടിയില്ല. ഇണങ്ങിയും പിണങ്ങിയും അവർ വ്യത്യസ്ത പാതകളിലൂടെ സഞ്ചരിച്ചു.

സുകുമാരകളേബരനായ ചങ്ങമ്പുഴയിലേക്ക് സ്ത്രീകൾ കാന്തം പോലെ ആകർഷിക്കപ്പെട്ടപ്പോൾ സ്നേഹിച്ച പെൺകുട്ടി പോലും ഉപേക്ഷിച്ച, കറുത്ത് മെലിഞ്ഞ ഇടപ്പള്ളി ( നീലക്കുയിൽ എന്നാണ് ചങ്ങമ്പുഴ യുടെ വിശേഷണം), ആത്മഹത്യയിലാണ് അഭയം തേടിയത്.
കുട്ടിക്കാലത്ത് അവർ ആദ്യമായി കണ്ടുമുട്ടിയ സന്ദർഭം ചങ്ങമ്പുഴ ഓർമ്മിക്കുകയാണ്:

“ദിവസവും രാവിലെ പാൽ വാങ്ങാനുള്ള ജോലി കൃഷ്ണൻ്റെതാണ്.
എന്നും വഴിയിൽ രാഘവൻപിള്ളയെയും സഹോദരനെയും കണ്ടുമുട്ടും”.

രണ്ടുപേരും തമ്മിലുള്ള വ്യത്യാസം ചങ്ങമ്പുഴ വിവരിക്കുന്നത് രസാവഹമാണ്.
“രാഘവൻപിള്ള എന്നും രാവിലെ കുളിച്ച് ചന്ദനക്കുറിയും തൊട്ടേ പുറത്തിറങ്ങൂ. കൃഷ്ണപിള്ളക്ക് ആകട്ടെ രാവിലെ കുളിക്കുന്നതിലും വലിയ വിരോധം ഒന്നിനോടുമില്ല”.

ഇടപ്പള്ളിയുടെ മരണത്തിൽ മനംനൊന്ത് ചങ്ങമ്പുഴ എഴുതിയ കവിത
– രമണൻ – നേടിയ ജനപ്രീതി മലയാളത്തിൽ മറ്റൊരു കവിതയ്ക്കും നേടാനായിട്ടില്ല.
ഉറ്റ ചങ്ങാതിയുടെ ഓർമ്മ ചങ്ങമ്പുഴക്ക്, എന്നും രാവിലെ കാണുന്ന
” അവരുടെ വെളുവെളുത്ത വസ്ത്രങ്ങളും കറുകറുത്ത നെറ്റിയിൽ നക്ഷത്രങ്ങളെപ്പോലെ തിളങ്ങുകയും മന്ദഹസിക്കുകയും ചെയ്യുന്ന ചന്ദനപ്പൊട്ടുകളും ആയിരുന്നു”.
– ജോയ് കള്ളിവയലിൽ.

( പ്രസന്നകേരളം –
ഡിജിറ്റൽ ഫോട്ടോ: gpura.org )

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *