ഓസ്ക്കാർ ഷിൻഡ്ലർ

#ഓർമ്മ

ഓസ്കാർ ഷിൻഡ്‌ലർ.

ഓസ്കാർ ഷിൻഡ്‌ലറുടെ (1908-1974) ഓർമ്മദിവസമാണ്
ഒക്ടോബർ 9.

ചരിത്രത്തിലെ മഹനീയ വ്യക്തിത്വങ്ങളുടെ ലിസ്റ്റിൽ ഷിൻഡ്ലറുടെ പേര് കണ്ടെന്നുവരില്ല. പക്ഷേ ഇന്ന് ഇസ്രായേലിൽ ജീവിച്ചിരിക്കുന്ന 9000 പേരുടെ മനസിൽ ഈ ജർമൻകാരൻ പുണ്യവാളനാണ്.
ഓസ്ട്രിയയിൽ ജനിച്ച ഷിൻഡ്‌ലർ, 1939ൽ ഹിറ്റ്ലറുടെ നാസി പാർട്ടിയിൽ അംഗമായി.
അധിനിവേശത്തിന് അടിമപ്പെട്ട പോളണ്ടിൽ അദ്ദേഹം പാത്രങ്ങളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന രണ്ടു ഫാക്ടറികളുടെ ഉടമയായി മാറി.
1944 ആയപ്പോഴേക്കും ജർമനി ലോകമഹായുദ്ധത്തിൽ തോൽക്കും എന്ന് ഏതാണ്ട് ഉറപ്പായി.
കോൺസെൻ്റ്ട്രേഷൻ ക്യാമ്പുകളിൽ തടവിൽ പാർപ്പിച്ചിരുന്ന ലക്ഷക്കണക്കിന് യഹൂദന്മാരെ ഗ്യാസ് ചേമ്പറിൽ കൊന്നൊടുക്കുന്ന ധൃതിയിലായിരുന്നു ഹിറ്റ്ലറും അനുചരന്മാരും.
തൻ്റെ ഫാക്ടറികളിൽ അത്യാവശ്യം വേണ്ടവരാണ് എന്നു നുണപറഞ്ഞ് 1200 യഹൂദരെയാണ് ഷിൻഡ്‌ലർ മരണത്തിൽനിന്ന് രക്ഷിച്ചത്.
ഉദ്വേഗജനകമായ ആ കഥ പുറംലോകം അറിഞ്ഞത് 1982ൽ ഷിൻഡ്ലേർസ് ആർക്ക് എന്ന പുസ്തകം പുറത്തുവന്നപ്പോൾ മാത്രമാണ്.
1993ൽ യഹൂദൻ കൂടിയായ സ്റ്റീവൻ സ്പീൽബർഗ് നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ തൻ്റെ ജനതയുടെ ഈ കണ്ണുനീരിൽ കുതിർന്ന കഥ ലോകത്തോട് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ സിനിമ 7 ഓസ്കാർ അവാർഡ്കൾ നേടി.
ജർമനിയിൽ വെച്ച് അന്തരിച്ച ഷിൻഡ്ലറുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രായേൽ ജനത തങ്ങളുടെ രാജ്യത്ത് കൊണ്ടുവന്നു ജറുസലേമിലെ മൗണ്ട് സിയോൺ കത്തോലിക്കാ സെമിത്തേരിയിൽ അടക്കംചെയ്തു.
ഇസ്രയേലിൻ്റെ പരമോന്നത ബഹുമതി സമ്മാനിക്കപ്പെട്ട ഏക നാസി പാർട്ടി അംഗമായി ചരിത്രത്തിൽ ഓസ്കാർ ഷിൻഡ്ലർ ഇടം നേടി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *