#ഓർമ്മ
എം എസ് ബാബുരാജ്.
ബാബുരാജ് (1929-1978) വിടപറഞ്ഞ ദിവസമാണ്
ഒക്ടോബർ 7.
മുഹമ്മദ് സബീർ എന്ന ബാബുരാജ് ജനിച്ചത് കോഴിക്കോടാണ്. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ബാബുരാജിന് അമ്മയെ നഷ്ടപ്പെട്ടു. ബംഗാൾ സ്വദേശിയും ഹിന്ദുസ്ഥാനി സംഗീതകാരനുമായ പിതാവ് മുഹമ്മദ് ജാൻ, കൽക്കത്തയിലേക്ക് തിരിച്ചുപോവുകയും ചെയ്തു.
അനാഥനായ കുട്ടി ട്രെയിനുകളിൽ പാടിനടന്നാണ് വിശപ്പടക്കിയിരുന്നത്.
ആ ബാലന്റെ പാട്ടുകേട്ട കുഞ്ഞുമുഹമ്മദ് എന്ന ഒരു പോലീസുകാരൻ അവന് ഒരു ജീവിതം നൽകാൻ തയ്യാറായി.
കോഴിക്കോട്ടെ സദസ്സുകളിൽ താരമായി ഉയർന്ന ബാബുക്ക, രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ 1957ൽ ചലച്ചിത്ര സംഗീതസംവിധാന രംഗത്തേക്ക് കടന്നുവന്നു.
1967ലെ ഉദ്യോഗസ്ഥ എന്ന സിനിമ വഴിത്തിരിവായി.
“അനുരാഗഗാനം പോലെ…” തുടങ്ങി അതിലെ എല്ലാ ഗാനങ്ങളും മലയാളികൾ നെഞ്ചോട് ചേർത്തു പാടി.
മലയാള സിനിമാഗാനങ്ങളുടെ നവോത്ഥാന നായകനായാണ് ബാബുരാജ് ആരാധിക്കപ്പെടുന്നത്.
ഹിന്ദുസ്ഥാനി രാഗങ്ങൾ ഉപയോഗിച്ച് എത്രയെത്ര മനോഹരഗാനങ്ങളാണ് ഈ പ്രതിഭ നമുക്ക് നൽകിയത്.
” ഒരു പുഷ്പം മാത്രമെൻ…”,
“താമസമെന്തേ വരുവാൻ….”,
“അകലേ……അകലെ “,
ബാബുരാജിന്റെ പാട്ടുകൾ തലമുറകൾ പിന്നിട്ടിട്ടും മലയാളിയുടെ പ്രിയപ്പെട്ട ഗാനങ്ങളായി തുടരുന്നു .
സംഗീതം മാത്രമായിരുന്നു ബാബുരാജിന് ജീവിതം. മദ്യം ആ പ്രതിഭ തല്ലിക്കെടുത്തി. മദ്രാസ് ജനറൽ ആശുപത്രിയിൽ നിർധനനായി അന്ത്യശ്വാസം വലിക്കുമ്പോൾ ബാബുരാജിന്റെ പ്രായം വെറും 49 വയസ്സ്. ബാബുരാജിന്റെ സംഗീതത്തിനു പക്ഷേ മരണമില്ല.
– ജോയ് കള്ളിവയലിൽ.
https://youtu.be/KbRaj1wJ3ns
Posted inUncategorized