സ്റ്റീവ് ജോബ്സ്

#ഓർമ്മ

സ്റ്റീവ് ജോബ്സ്.

സ്റ്റീവ് ജോബ്സിൻ്റെ (1955-2011) ചരമവാർഷികദിനമാണ്
ഒക്ടോബർ 5.

ലോകചരിത്രം തിരുത്തിയ മൂന്ന് ആപ്പിളുകളാണ് ഉള്ളത് എന്നാണു പറയുന്നത്.

1. ഏദൻ തോട്ടത്തിൽ ആദം ഹവ്വക്ക് കൊടുത്ത ആപ്പിൾ.
2. ഐസക് ന്യൂട്ടൻ്റെ മുൻപിൽ പൊട്ടി വീണ ആപ്പിൾ.
3. സ്റ്റീവ് ജോബ്സിൻ്റെ ആപ്പിൾ.

വിസ്കോൺസിൻ യൂണിവേഴ്സിറ്റിയിലെ രണ്ടു വിദ്യാർഥികളുടെ പ്രണയഫലമാണ് സ്റ്റീവ് ജോബ്സ്.
ജനിച്ചപ്പോൾതന്നെ കുട്ടിയെ ദത്ത് കൊടുത്തു. ദത്തെടുത്ത കുടുംബമാണ് സ്റ്റീഫൻ പോൾ ജോബ്സ് എന്ന പേര് നൽകിയത്.
ജീവിതത്തിന് അർത്ഥം തേടി കോളേജ് വിട്ട് 1972ൽ ജോബ്സ് ഒരുവർഷം ഇന്ത്യയിൽ ചെലവഴിച്ചു .
തിരിച്ചെത്തിയശേഷം 1976ൽ, 21വയസ്സിൽ സ്കൂൾ പഠനകാലത്തെ കൂട്ടുകാരൻ സ്റ്റീഫൻ വോസ്നിയ്യാക്കുമായി ചേർന്ന് ആപ്പിൾ കമ്പ്യൂട്ടർസ് സ്ഥാപിച്ചു.
1980ൽ പബ്ലിക് ലിമറ്റഡ് കമ്പനിയാക്കിയപ്പോൾ ഒറ്റദിവസം കൊണ്ട് മൂല്യം കുതിച്ചുയർന്നത് 12 കോടി ഡോളറാണ്.
1984ൽ പുറത്തിറക്കിയ ആപ്പിൾ മക്ഇൻ്റോഷ് കമ്പ്യൂട്ടർ പുസ്തക പ്രകാശനരംഗത്ത് വിപ്ലവം സൃഷ്ടിച്ചു.
1985ൽ കമ്പനിയുടെ തലവൻ സ്കൊളിയുമായുള്ള അഭിപ്രായവ്യത്യാസം മൂത്ത് ജോബ്സ് ആപ്പിൾ വിട്ടു.
ജോബ്സ് തുടങ്ങിയ NeXT കമ്പനി 1996ൽ ആപ്പിൾ കമ്പനി വാങ്ങുമ്പോൾ 429 കോടി ഡോളർ വരുമാനം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.
1986ൽ തുടങ്ങിയ Pixar എന്ന ആനിമേഷൻ കമ്പനി ഡിസ്നിയുമായി സംയോജിപ്പി്ക്കുമ്പോൾ 40 കോടി ഡോളർ ആയിരുന്നു വിറ്റുവരവ്.
1997ൽ ജോബ്സിനെ ആപ്പിൾ കമ്പനിയുടെ തലവനായി തിരികെയെത്തിച്ചു.
വിവരസാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചവയയാണ് പിന്നീട് വന്ന ഐഫോൺ, ഐപാഡ് എന്നിവ. ഇന്നും ലോകത്തെങ്ങും യുവാക്കൾക്ക് ഏറ്റവും പ്രിയപ്പെട്ട സമ്പത്താണ് അവ.
2003ൽ ജോബ്സിന് പാൻക്രിയാറ്റിക് കാൻസർ ആണെന്ന് കണ്ടുപിടിക്കപ്പെട്ടു. തൻ്റെ നാളുകൾ എണ്ണപ്പെട്ടു എന്ന് മനസ്സിലാക്കിയിട്ടും 2011ൽ രാജിവെക്കുന്നതുവരെജോബ്സ് വിശ്രമമില്ലാതെ തൻ്റെ ജോലി തുടർന്നു.
2011 ഒക്ടോബർ 5ന് സ്റ്റീവ് ജോബ്സ് ഈ ലോകത്തോട് വിട പറഞ്ഞു.
വാൾട്ടർ ജേക്കബ്സൻ്റെ ജീവചരിത്രം ലോകമാസകലം ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകമാണ്.
ജോബ്സിൻ്റെ കഥ പറയുന്ന ‘ജോബ്സ്’ എന്ന ചലച്ചിത്രം 2013ൽ പുറത്തിറങ്ങി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *