തോർ ഹേയ്ഡർഹാൾ

#ഓർമ്മ

തോർ ഹേയ്ഡർഹാൾ

ലോക പ്രശസ്ത സാഹസിക യാത്രികൻ തോർ ഹേയ്ഡർഹാളിൻ്റെ (1914-2002) ജന്മവാർഷിക ദിനമാണ് ഒക്ടോബർ 6.

പുരാതന കാലത്തെ യാനങ്ങൾ പുനർനിർമ്മിച്ച് അവയിൽ ആധുനിക യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ സാഗരങ്ങൾ മറി കടന്ന സാഹസികനായ ശാസ്ത്രജ്ഞനാണ് തോർ. പുരാതന കാലത്ത് തന്നെ വിദൂര ദേശങ്ങളിലുള്ള ജനതകളും സംസ്കാരങ്ങളും തമ്മിൽ ബന്ധമുണ്ടായിരുന്നു എന്ന് സ്ഥാപിക്കുകയായിരുന്നു തോറിൻ്റെ ലക്ഷ്യം. പക്ഷെ അദ്ദേഹത്തിൻ്റെ നിഗമനങ്ങളിൽ മിക്കതും നരവംശ ശാസ്ത്രഞർ തള്ളികളയുകയാണ് ചെയ്തത്.
നോർവീജിയയിൽ ജനിച്ച തോർ 1947ൽ കിഴക്കൻ അമേരിക്കയിൽ നിന്ന് ആരംഭിച്ച കോൺ – ടിക്കി എന്ന സാഹസികയാത്രയാണ് അദ്ദേഹത്തെ ലോക പ്രശസ്തനാക്കിയത്. 1977ൽ ആഫ്രിക്കയിലെ മൊറോക്കോയിൽ നിന്ന് ആരംഭിച്ച് അറ്റ്ലൻ്റിക്ക് സമുദ്രം മറികടന്ന രാ യാത്രയും പ്രശസ്തമാണ്. 1977ൽ പപ്പീറസ് കൊണ്ട് ഉണ്ടാക്കിയ ഒരു ബോട്ടിൽ ടൈഗ്റിസിൽ നിന്നാരംഭിച്ച 6400 കിലോമീറ്റർ കടലിലൂടെ യാത്ര ചെയ്ത് കിഴക്കൻ അമേരിക്കയിൽ എത്തിയ സാഹസികയാത്രയും ചരിത്രത്തിൻ്റെ ഭാഗമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *