#ഓർമ്മ
കാർട്ടൂണി്സ്റ്റ് യേശുദാസൻ.
കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ (1938-2021) ചരമവാർഷികദിനമാണ് ഒക്ടോബർ 6.
ആറു പതിറ്റാണ്ടു കാലം മലയാളത്തിലെ കാർട്ടൂൺ മേഖലയിൽ തിളങ്ങി നിന്ന പ്രതിഭയാണ് ഈ ഭരണിക്കാവുകാരൻ.
ജനയുഗം, ശങ്കേഴ്സ് വീക്കിലി തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ ജോലി ചെയ്തശേഷം 1985 മുതൽ 2010 വരെ മലയാള മനോരമയുടെ കാർട്ടൂണിസ്റ്റ് ആയിരുന്നു.
കിട്ടുമ്മാൻ
മുതൽ മിസ്സിസ് നായർ വരെ അനേകം കഥാപാത്രങ്ങളെ സ്റ്ഷ്ടിച്ച സി ജെ യേശുദാസൻ മലയാളത്തിലെ പോക്കറ്റ് കാർട്ടൂണുകളുടെ രാജാവായിരുന്നു.
അദ്ദേഹം പ്രസിദ്ധീകരിച്ച അസാധു, കട്ട് കട്ട്, ടക്ക് ടക്ക്, തുടങ്ങിയ ഹാസ്യ മാസികകൾ പ്രസിദ്ധീകരണ രംഗത്ത് ഒരു പുതിയ മാറ്റം കൊണ്ടുവന്നവയാണ് . മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളുടെ ഹാസ്യ അനുകരണങ്ങൾ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
എം കൃഷ്ണൻ നായരെ അനുകരിച്ച് യേശുദാസൻ എഴുതി – “ഇസ്കിയുടെ വിസ്കി എന്ന കൃതിയിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന കൃതിയിലും….”
മലയാളസിനിമയുടെ ചരിത്രത്തിൻ്റെ ഭാഗമായ കെ ജി ജോർജിൻ്റെ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം രചിച്ചത് യേശുദാസൻ ആണ്.
കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനായ യേശുദാസൻ കേരള ലളിതകലാ അക്കാദമി ചെയർമാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
പുസ്തകങ്ങൾക്ക് പുറമെ ‘ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന ” എന്ന പേരിൽ ആത്മകഥയും എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized