മതം മതത്തിലേക്ക് ചുരുങ്ങുമ്പോൾ

#religion

മതം മതത്തിലേയ്ക്ക് ചുരുങ്ങുമ്പോൾ
– ഹമീദ് ചേന്ദമംഗല്ലൂർ.

“കേരളത്തിൽ സംഘികൾ അല്ലാത്തവരിൽപോലും മുസ്ലിംവിരോധം കൂടിവരുന്നുണ്ട് എന്നത് ഒരു സത്യമാണ്…
മുസ്ലീം എന്ന മതവിഭാഗത്തോട് ഉള്ള അകൽച്ച !!
അത് എന്തുകൊണ്ടാണ് എന്നുവേണം ചിന്തിക്കാൻ ?
സൗഹൃദങ്ങളിൽപോലും മുസ്ലിങ്ങൾ കൂടെ ഉള്ളപ്പോൾ ഒരു restriction feel നമ്മുടെ പുതിയ തലമുറയെ വരെ ബാധിച്ചു…
പഴയ സ്കൂൾ/ കോളജ് whatsapp group കൂട്ടായ്മകളിൽ ഇന്ന് അംഗങ്ങൾ എക്സിറ്റ് ആകാൻ/ ആക്കാൻ ഉള്ള പ്രധാന കാരണം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആകും…
ഇപ്പോള്‍ സംഘികൾക്ക് മാത്രമാണ് ഈ മനോഭാവമെങ്കിൽ അത് സംഘികളുടെ മാത്രം പ്രശ്നം എന്ന് കരുതാം.
പക്ഷേ, ക്രിസ്ത്യൻ , യുക്തിവാദി, കോൺഗ്രസ് മുതൽ സിപിഎം പ്രവർത്തകരിൽ വരെ ഇന്ന് മുസ്ലിങ്ങളുമായി ഒരു മാനസിക അകൽച്ച ഉണ്ട്…
അപ്പോള്‍ പ്രശ്നം അവർക്ക് അല്ല, നമുക്ക് തന്നെ ആണ്..
എന്താണ് ഇതിനു കാരണം ???
അത് മുസ്ലിങ്ങളിൽ കഴിഞ്ഞ 20..30 വർഷത്തിനുള്ളിൽ കൂടിക്കൂടിവന്ന അമിതമതബോധം തന്നെയാണ്…
ഓരോ വ്യക്തിക്കും അവരവരുടെ സ്വകാര്യമായ മതം നെറ്റിയിൽ ഒട്ടിച്ച് , പ്രത്യേക വിഭാഗമായി, സമൂഹത്തിൽ അന്യരായി തോന്നിക്കുന്ന വേഷങ്ങളും രീതികളുമായി നമ്മൾ നമ്മളിലേക്ക്തന്നെ ചുരുങ്ങിയത് കൊണ്ടാണ്…. അറബികളുടെ വേഷവിധാനം , അവരോടുള്ള വിധേയത്വം ഒക്കെ nauseating ആയ രീതിയിൽതന്നെ പ്രകടിപ്പിക്കാൻ തുടങ്ങിയതിനു ശേഷമാണ് ഈ അകൽച്ചയും ഉണ്ടായത് …
നമ്മൾ നമ്മളിലേയ്ക്ക് ചുരുങ്ങിയപ്പോൾ നമ്മളോട് സൗഹൃദത്തോടെ കഴിഞ്ഞ, നമ്മളെ അവരിൽ ഒരാളായിത്തന്നെ കണ്ടിരുന്ന മറ്റ് മതവിഭാഗങ്ങൾ അവരിലേക്കും ചുരുങ്ങി.. മനസ്സുകൾ അകന്നു…
അതാണ് സംഭവിച്ചത്….
മുസ്ലിം ഭൂരിപക്ഷമുള്ള ഇടത്ത് മുസ്ലിംലീഗ് ജയിക്കുമ്പോൾ, അത് fixed deposit ആയി കാണിച്ച് അധികാരത്തിൽ അമിതസ്വാധീനം ചെലുത്തുമ്പോൾ ഇതരവിഭാഗങ്ങളിൽ മുസ്ലീങ്ങൾക്കെതിരെ പൊതുവികാരം ഉണ്ടാവുക സ്വാഭാവികം…
നമ്മൾതന്നെ അടച്ച നമ്മുടെ മനസ്സിൻ്റെ വാതിലുകൾ നമ്മൾതന്നെ തുറക്കണം… സൗഹൃദത്തിൻ്റെ കൈകൾ, നമ്മൾതന്നെയാണ് ആദ്യം നീട്ടി മുന്നോട്ട് വരേണ്ടത്… കാരണം നമ്മുടെ ആവശ്യമാണ്… അതിന് ആദ്യം മതപ്രഭാഷണം നടത്തുന്ന തട്ടമിട്ട പാതിരാകോഴികളെ നിയന്ത്രിക്കുക…
വിസ്മയ ടീംസ്നെ സമുദായത്തിൽ നിന്നുതന്നെ പുറത്താക്കുക…
ഈ പോസ്റ്റ് ഇടാൻതന്നെ കാരണം, ഒരാള്, യു എ ഇ ഫുട്ബാൾ മൽസരം നടത്തുന്നു, Qatar worldcup നടത്തുന്നു എന്നൊക്കെ പറഞ്ഞ് അഭിമാനംകൊള്ളുന്ന ചില മുസ്ലിങ്ങളുടെ പോസ്റ്റ് കണ്ടാണ്… എന്തിൻ്റെ പേരിലാണ് അയാൾക്ക് അതിൽ അഭിമാനംതോന്നുന്നത്? അയാളും ആരാജ്യങ്ങളും തമ്മിൽ എന്താണ് ബന്ധം ???
ഖത്തറും സൗദിയും അല്ല, ഇന്ത്യ ആണ് നമ്മുടെ രാജ്യം…
ഇസ്ലാമോഫോബിയ ഉണ്ടാക്കാൻ അല്ല, ഉള്ള ഫോബിയ ഉണ്ടായതിനുള്ള കാരണവും അത് കുറയ്ക്കാനുള്ള മാർഗവുമാണ് പറഞ്ഞത്.
……..

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *