പ്രോക്രാസ്റ്റിനേഷൻ
കൃത്യമായി അർത്ഥം വെളിപ്പെടുത്തുന്ന മലയാളവാക്ക് ഇല്ലാത്ത ഒരു പ്രതിഭാസമാണ് പ്രോക്രാസ്റ്റിനേഷൻ.
മനപൂർവ്വം കാലവിളംബം വരുത്തുക , മാറ്റിവെക്കുക എന്നൊക്കെ പറയാം.
ജീവിതത്തിൽ ഈ പ്രതിസന്ധി നേരിടാത്ത ഒരാളുമുണ്ടാവില്ല.
ഇന്നു ചെയ്യേണ്ട കാര്യം നാളെ ചെയ്യാം എന്ന് വിചാരിക്കുക. ചിലപ്പോൾ വീണ്ടും വീണ്ടും നീട്ടിവെക്കുക.
ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നറിയാം. എന്നാലും ഒരു മടി.
പഠിക്കേണ്ട സമയത്ത് പഠിക്കാതെ ജീവിതകാലം മുഴുവൻ പുറകിലായവർ എത്രയോ പേരുണ്ട്. സമയത്ത് ചികിത്സിക്കാൻ മടി കാണിച്ചത് കൊണ്ട് ശിഷ്ടജീവിതം ദുരിതപൂർണമായ വരെ നാം നിത്യവും കാണുന്നു.
സാമ്പത്തികരംഗത്താണ് ഇത്തരം കാലവിളംബം ഏറ്റവുമധികം പ്രത്യാഘാതം സൃഷ്ടിക്കുക. ചിലർ ചെറുപ്പത്തിൽ തന്നെ തങ്ങൾക്ക് ഒന്നിനും കഴിവില്ല എന്ന ചിന്തയിൽ കടുത്ത നിരാശാബോധത്തിന് അടിപ്പെടും.
പ്രോക്രാസ്‌റ്റിനേഷൻ വെറും മടിയല്ല. ഡിപ്രഷൻ്റെ ഫലമാണ് എന്നാണ് മാനസികരോഗ വിദഗ്ധർ പറയുന്നത്. നിങ്ങളുടെ കുഞ്ഞുങ്ങൾ ലക്ഷണങ്ങൾ കാണിക്കുമ്പോൾ അവരെ വഴക്ക് പറഞ്ഞു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ ചികിത്സ നേടുക.
– ജോയ് കള്ളിവയലിൽ.

