#കേരളചരിത്രം
കേരളത്തിലെ നെല്ലിനങ്ങൾ.
മലയാളനിഘണ്ടു വിൻ്റെ രചയിതാവ് എന്ന നിലയിലാണ് ജർമൻകാരൻ ഹെർമൻ ഗുണ്ടർട്ടിനെ (1814-1893) മിക്ക മലയാളികൾക്കും പരിചയം.
പക്ഷേ കേരളചരിത്രവും, ഭാഷയും, സംസ്കാരവും, ജീവിതരീതികളും, ഇത്രയേറെ പഠനവിഷയമാക്കിയവർ വേറെയധികമില്ല.
180 വർഷം മുൻപ് അതൊക്കെ രേഖപ്പെടുത്തിവെക്കാനുള്ള ചരിത്രബോധം അദ്ദേഹത്തിനുണ്ടായത് മലയാളിയുടെ ഭാഗ്യം എന്നേ പറയേണ്ടതുള്ളു.
മലബാറിലെ നെല്ലിനങ്ങൾ ഗുണ്ടർട്ട് എഴുതി വെച്ചിരിക്കുന്നതു നോക്കൂ. 58 ഇനങ്ങൾ – കരനെൽകൃഷിക്കു പറ്റിയവ ഉൾപ്പെടെ – അവ കൃഷിചെയ്യുന്നതും വിളവെടുക്കുന്നതുമായ മാസങ്ങൾ, എല്ലാം വിശദമായി മനസിലാക്കി അദ്ദേഹം എഴുതി സൂക്ഷിച്ചു.
ഈ നെല്ലിനങ്ങളിൽ പലതും ഇപ്പോൾ നമുക്ക് നഷ്ടമായി.
എങ്കിലും നമ്മുടെ സ്വന്തം നെല്ലിനങ്ങൾ കണ്ടെത്തി കൃഷിചെയ്യാൻ ചുരുക്കം ചിലരെങ്കിലും തയാറായി മുന്നോട്ടുവരുന്നുണ്ട് എന്നതാണ് ആശ്വാസം.
ഞവര ഉൾപ്പെടെയുള്ള പല ഇനങ്ങൾക്കുമുള്ള ഔഷധഗുണങ്ങൾ ഇപ്പോൾ എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.
ജൈവകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന അരിക്ക് ഇപ്പോൾ വിദേശത്തു മാത്രമല്ല, നാട്ടിലും നല്ല ഡിമാൻഡ് ആണ്. കൂടിയ വിലയും ലഭിക്കും.
– ജോയ് കള്ളിവയലിൽ.
Posted inUncategorized