#ഓർമ്മ
#literature
സർവാൻ്റെസ്.
എക്കാലത്തെയും മികച്ച സ്പാനിഷ് നോവലിസ്റ്റാണ് മിഗുവേൽ സർവാൻ്റെസ് (1547-1616).
അദ്ദേഹം രചിച്ച ഡോൺ ക്വിക്ക്സോട്ട് ആധുനിക പാശ്ചാത്യ സാഹിത്യത്തിന് തുടക്കം കുറിച്ച നോവൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. ജീവിതത്തിലെ വ്യർഥമായ പോരാട്ടങ്ങളുടെ പ്രതീകമാണ് വൃദ്ധ പടയാളിയായ ഡോൺ ക്വിക്ക്സോട്ട്. To dream the impossible dream, that’s my quest. എന്നതാണ് അയാളുടെ മുദ്രാവാക്യം.
1605ലും 1615ലും രണ്ടു ഭാഗങ്ങളായിട്ടാണ് ഈ ഇതിഹാസ നോവൽ വെളിച്ചംകണ്ടത്.
ലോകത്ത് ഏറ്റവുമധികം പരിഭാഷകൾ ഉണ്ടായിട്ടുള്ളതും ഏറ്റവുമധികം വിൽക്കപ്പെടുന്നതുമായ നോവൽ എന്ന ഖ്യാതിയും ഡോൺ ക്വിക്ക്സോട്ടിനു സ്വന്തം.
1564ൽ സ്പെയിനിൽ നിന്ന് പോയി റോമിൽ ഒരു കർദിനാളിൻ്റെ അടുക്കളജോലിക്കാരനായി കഴിഞ്ഞ സർവാൻ്റെസ് 1570ൽ പട്ടാളത്തിൽ ചേർന്നു. യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട യുവാവിനെ 1575ൽ മാഡ്രിഡിൽ കൊണ്ടുപോയി വിട്ടയച്ചു.
കൃത്യമായ രൂപം ആർക്കും അറിയില്ലെങ്കിലും സ്പെയിനിലെങ്ങും ഈ മഹാനായ എഴുത്തുകാരൻ്റെ പ്രതിമകൾ കാണാം.
– ജോയ് കള്ളിവയലിൽ
Posted inUncategorized