വയോജന ദിനം

#ഓർമ്മ

വയോജന ദിനം.

ഒക്ടോബർ 1 ആഗോള വയോജനദിനമാണ്.

ലോകത്തെ മിക്ക രാജ്യങ്ങളിലും വൃദ്ധ ജനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.
1950 ൽ 20 കോടിയായിരുന്നത് 75 വര്ഷം കഴിഞ്ഞ് 2025 ആകുമ്പോൾ 100 കോടിയാവും.
സാധാരണ 60/65 വയസ്സ് ആയവരെയാണ് വയസന്മാർ എന്ന് വിളിക്കുന്നത്. പക്ഷെ ആധുനിക കാലത്ത് വൃദ്ധന്മാർ തന്നെ പല തരമുണ്ട്. 65 മുഴുവൻ 74 വരെ യുവ വൃദ്ധന്മാർ, 75 മുതൽ 84 വരെ മദ്ധ്യ വയസുകാരായ വൃദ്ധർ, 85 വയസ്സ് കഴിഞ്ഞവർ കിഴവന്മാർ. കിളവൻ എന്ന വാക്ക് പണ്ട് ബഹുമാനത്തിൻ്റെ സൂചനയായിരുന്നെങ്കിൽ പുതിയ തലമുറക്ക് അത് അരോചകമായ യാഥാർഥ്യമാണ്.
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്ന് വയോജന സംരക്ഷണമാണ്. കുട്ടികളുടെ എണ്ണം കുറയുകയും ഉളളവർ ജോലി തേടി അന്യനാടുകളിൽ പോകുന്ന പ്രവണത വർധിക്കുകയും ചെയ്തതോടെ സാമ്പത്തികസ്ഥിതിയുള്ളവരുടെ ഇടയിൽപോലും ഒറ്റക്ക് താമസിക്കുന്ന വൃദ്ധരുടെ എണ്ണം കൂടിവരികയാണ്. വൃദ്ധസദനങ്ങൾ എന്ന സങ്കൽപ്പത്തിന് ഇനിയും നമ്മുടെ നാട്ടിൽ അംഗീകാരം കിട്ടിയിട്ടില്ല. പാവപ്പെട്ടവരുടെ കാര്യമാണ് ഏറ്റവും കഷ്ടം. ജോലി ചെയ്യാനുള്ള ശേഷി നഷ്ടപ്പെട്ടിട്ടും ജീവസന്ധാരണത്തിനായി കിട്ടുന്ന ജോലി തരുന്ന കൂലിക്ക് ചെയ്യാൻ അവർ നിർബന്ധിതരായി മാറിയിരിക്കുന്നു. മനോരോഗമുൾപ്പെടെ യുള്ള രോഗപീഠകളും വലിയ പ്രശ്നമാണ്. Geriatatric Psychiatry എന്ന ഒരു ചികിത്സാ ശാഖ തന്നെയുണ്ടായിട്ടുണ്ട്.
ജനങ്ങളും സർക്കാരും, ആരോഗ്യപ്രവർത്തകരും സന്നദ്ധ സംഘടനകളുമെല്ലാം മാറുന്ന കേരളത്തിൻ്റെ വെല്ലുവിളികൾ ഏറ്റെടുക്കാൻ തയാറാകും എന്ന് പ്രതീക്ഷിക്കാം.
– ജോയ് കള്ളിവയലിൽ.

പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോക്ടർ സി ജെ ജോൺ എഴുതുന്നു:

😀വയോജന ദിന ഉശിരൻ ചിന്തകൾ പത്തെണ്ണം ..
1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും .
2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും .
3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്‌
സ്വരു കൂട്ടി വയ്ക്കും .
4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക്‌ ചേരും.
5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും .
6.ഇടപെടുന്ന പരിസരങ്ങൾ വയോജന
സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും. 7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് നല്ല തല്ല് കൊടുക്കും .
8.അധികാരമൊക്കെ ഇളംതലമുറയ്ക്ക് നൽകി കൂളായി സ്റ്റൈലായി ജീവിക്കും .
9.ഉള്ള സ്വത്തും ജീവൻ പോയ ദേഹവും എന്ത് ചെയ്യണമെന്നൊരു വിൽപത്രം എഴുതി വയ്ക്കും .
10.ഇങ്ങോട്ടില്ലെന്ന അവസ്ഥ ഏതാണ്ട് തീർപ്പായാൽ പിന്നെ ആരെയും കൂടുതൽ കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിടാനുള്ള സൗകര്യം ആതുര സേവന നയമാക്കി നടപ്പിലാക്കി തരണം .
(സി. ജെ .ജോൺ)
______________________________________
🙏ആർക്കും എടുക്കാം, ഷെയറാക്കാം.
കോപ്പി റൈറ്റ് ഇല്ല😄

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *