#ഓർമ്മ
ലാൽ ബഹാദൂർ ശാസ്ത്രി.
മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ( 1902-1966) ജന്മവാർഷികദിനമാണ്
ഒക്ടോബർ 2.
വെറും ഒന്നരവർഷം മാത്രമേ പ്രധാനമന്ത്രിപദത്തിൽ ഇരുന്നുവുള്ളുവെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നേതാവാണ് ശാസ്ത്രി.
സ്വാതന്ത്ര്യപ്രസ്ഥാന ത്തിലൂടെ ഉയർന്നുവന്ന ഈ നേതാവ്, നെഹ്‌റു മന്ത്രിസഭയിൽ ആദ്യം റെയിൽവേ മന്ത്രിയായിരുന്നു.
ഒരു ട്രെയിൻ അപകടത്തെത്തുടർന്ന് രാജിവെച്ച ശാസ്ത്രിയെ, നെഹ്‌റു പിന്നീട് വകുപ്പില്ലാമന്ത്രിയായി വീണ്ടും മന്ത്രിസഭയിലെടുത്തു.
ആഭ്യന്തരമന്ത്രിയാക്കിയതോടെ ശാസ്ത്രിയെയാണ് നെഹ്‌റു തന്റെ പിൻഗാമിയായി ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായിരുന്നു.
1962ലെ ചൈന യുദ്ധത്തിന് ശേഷം ഉടനെ ഒരു യുദ്ധം ജയിക്കാനുള്ള ശേഷി ഇന്ത്യക്കില്ല എന്ന് പാകിസ്ഥാൻ കരുതി.
മെലിഞ്ഞു പൊക്കം കുറഞ്ഞ, മിതഭാഷിയായ ശാസ്ത്രി ദുർബലനായ പ്രധാനമന്ത്രിയാണ് എന്നു കരുതിയ പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാൻ, ഇന്ത്യയുമായി 1965ൽ യുദ്ധത്തിന് മുതിർന്നു.
‘ജയ് ജവാൻ ജെയ് കിസാൻ’ എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളെ മുഴുവൻ ഒന്നിപ്പിക്കാൻ ശാസ്ത്രിക്ക് കഴിഞ്ഞു.
പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട്, പഞ്ചാബിൽ അതിർത്തി കടന്ന ഇന്ത്യൻ സേന, മൂന്നാഴ്ച്ച കഴിഞ്ഞു വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ലാഹോർ നഗരത്തിന്റെ അതിർത്തിയിൽ വരെയെത്തിയിരുന്നു.
ഇന്ത്യയിലെ ധവളവിപ്ലവത്തിനു തുടക്കംകുറിച്ചത് – അമുലിന്റെ വി കുര്യന് ഒപ്പം നാഷണൽ ഡയറി ഡെവലപ്പ്മെന്റ് ബോർഡ് സ്ഥാപിച്ചുകൊണ്ട് – പ്രധാനമന്ത്രി ശാസ്ത്രിയാണ് എന്ന വസ്തുത പലർക്കും അഞ്ഞാതമാണ്.
– ജോയ് കള്ളിവയലിൽ.

