#ഓർമ്മ
ഗ്രഹാം ഗ്രീൻ.
ഗ്രഹാം ഗ്രീനിൻ്റെ (1904-1991) ജന്മവാർഷികദിനമാണ്
ഒക്ടോബർ 2.
എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന ഗ്രീൻ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ നോവലിസ്റ്റ്കളിൽ ഒരാളാണ്.
1926ൽ ഭാവിവധുമായുള്ള കണ്ടുമുട്ടൽ ഗ്രീനിന് കത്തോലിക്കാസഭയിൽ ചേരാനുള്ള പ്രേരണയായി. തൻ്റെ വിശ്വാസം അദ്ദേഹത്തിൻ്റെ നോവലുകളിൽ പ്രകടമായ സ്വാധീനമാണ് .
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടൻ്റെ ചാരസംഘടനയായ MI 6ൽ 3 വര്ഷം പ്രവർത്തിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്.
1940ൽ പ്രസിദ്ധീകരിച്ച The Power and the Glory എൻ്റെ എക്കാലത്തെയും പ്രിയപ്പെട്ട നോവലുകളിൽ ഒന്നാണ്. വൃദ്ധനായ, മദ്യത്തിന് അടിമയായ ഒരു പുരോഹിതൻ. Whiskey Priest എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ.
താൻ ചെയ്യുന്നത് തെറ്റാണ് എന്ന് അദ്ദേഹത്തിന് അറിയാം. പക്ഷേ നോവൽ വായിക്കുന്ന നമുക്ക് അദ്ദേഹത്തെ സ്നേഹിക്കാതിരിക്കാൻ സാധ്യമല്ല.
ഗ്രീനിൻ്റെ പ്രസിദ്ധമായ നോവലുകലെല്ലാം തന്നെ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized