എഡ്വേർഡ് ബ്രണ്ണൻ

#ഓർമ്മ
#കേരളചരിത്രം

എഡ്വേർഡ് ബ്രണ്ണൻ.

ബ്രണ്ണൻ്റെ ചരമവാർഷിക ദിനമാണ്
ഒക്ടോബർ 2.

തലശേരിയിൽ വെച്ച് 1859ൽ 75 വയസിൽ അന്തരിച്ച എഡ്വേർഡ് ബ്രണ്ണൻ സ്ഥാപിച്ച വിദ്യാലയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ,മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ, കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ തുടങ്ങിയ നേതാക്കളുടെ പൂർവ്വവിദ്യാലയമായ ബ്രണ്ണൻ കോളേജ്. വിദ്യാർഥികളെപ്പോലെ പ്രസസ്‌തരാണ് എം എൻ വിജയൻ ഉൾപ്പെടെ നിരവധി അധ്യാപകരും.

ബ്രിട്ടനിൽ നിന്ന് വരുന്ന വഴിയിൽ കപ്പൽ തകർന്നു തലശേരി തീരത്ത് നീന്തിയെത്തിയ ബ്രണ്ണൻ, തലശേരിയിലെ പോർട്ട് ഓഫീസിൽ മാസ്റ്റർ അറ്റൻ്റൻ്റ് ആയി ജോലി സമ്പാദിച്ചു.
വിരമിച്ചപ്പോൾ കിട്ടിയ തുകമുഴുവൻ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാനാണ് അദ്ദേഹം മാറ്റിവെച്ചത്.
തലശേരി സെൻ്റ് ജോൺസ് പള്ളിയും, ഇന്നത്തെ ബ്രണ്ണൻ സ്കൂളും കോളേജും .
തലശേരി ആശുപത്രിയുടെ കെട്ടിടം പണിയാനുള്ള തുകയും സംഭാവനചെയ്തത് ബ്രണ്ണൻ ആണ്. നിർഭാഗ്യവശാൽ ഈ മഹത് സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങുന്നതിനുമുൻപ് അദ്ദേഹം വിടവാങ്ങി .
ജാതി, മത, വർണ്ണ, വ്യത്യാസമില്ലാതെ എല്ലാവർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകാനാണ് സ്കൂൾ സ്ഥാപിച്ചത് .
സ്കൂൾ 1862ലും പളളി 1869ലും പ്രവർത്തനമാരംഭിച്ചു. സ്കൂൾ പിൽക്കാലത്ത് ധർമ്മടത്തേക്ക് മാറ്റിസ്ഥാപിച്ചു. അതാണ് ഇന്നത്തെ ബ്രണ്ണൻ കോളേജ്.
മഹാനായ ബ്രണ്ണൻ തലശേരിയിൽ നിത്യനിദ്ര കൊള്ളുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *