#ഓർമ്മ
#films
ശിവാജി ഗണേശൻ
ശിവാജി ഗണേശൻ്റെ ( 1928-2001) ജന്മവാർഷികദിനമാണ് ഒക്ടോബർ 1.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മഹാനായ അഭിനേതാക്കളിൽ ഒരാളാണ് ശിവാജി ഗണേശൻ.
വില്ലുപുരം ചിന്നയ്യ ഗണേശമൂർത്തി എന്നാണ് യഥാർഥ നാമം. അണ്ണാദുരെ എഴുതിയ ശിവാജി കണ്ട സാമ്രാജ്യം എന്ന നാടകത്തിൽ ശിവാജി ചക്രവർത്തിയായി അഭിനയിച്ചതോടെ ശിവാജി ഗണേശനായി മാറി.
300ലധികം സിനിമകളിൽ വൈവിധ്യമാർന്ന റോളുകളിൽ അഭിനയിച്ച ശിവാജിക്ക് തമിഴകം ചാർത്തി നൽകിയ ബഹുമതിയാണ് നടികർ തിലകം. സവിശേഷമായ അഭിനയവും സംഭാഷണ ശൈലിയും കൊണ്ട് ഏത് വ്യത്യസ്ത കഥാപാത്രത്തിനും ജീവൻ പകരാൻ ഈ നടന് പ്രത്യേക കഴിവുണ്ടായിരുന്നു.
വീര പാണ്ഡ്യ കട്ടബോമ്മൻ (1959), കർണ്ണൻ ( 1964), തിരുവിളയാടൽ ( 1965), വസന്തമാളികെ ( 1972), മുതൽ മര്യാദേയ് ( 1985) തുടങ്ങിയ ചിത്രങ്ങൾ ശിവാജിയുടെ അഭിനയം കൊണ്ട് ശ്രദ്ധേയമായവയാണ്.
രാജ്യസഭ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രശസ്ത നടൻ പ്രഭു മകനാണ്.
– ജോയ് കള്ളിവയലിൽ.
Source :