#ഓർമ്മ
#literature
റൂമി.
പേഴ്സ്യൻ ഭാഷയിലെ ഏറ്റവും മഹാനായ കവിയായി വാഴ്ത്തപ്പെടുന്ന ജലാലുദീൻ മുഹമ്മദ് റൂമിയുടെ (1207-1273) ജന്മവാർഷികദിനമാണ് സെപ്റ്റംബർ 30.
ഇന്നത്തെ അഫ്ഗാനിസ്താനിലെ ബാൽക്ക് പ്രദേശത്ത് ജനിച്ച റൂമിക്ക്, 20 വയസുള്ളപ്പോൾ പിതാവിനോടൊപ്പം നാടുവിടേണ്ടി വന്നു.
പല രാജ്യങ്ങളിലും സഞ്ചരിച്ചു പഠിച്ച റൂമി ശിഷ്ടകാലം ഇന്നത്തെ തുർക്കിയിലെ കൊണ്യയിലാണ് ജീവിച്ചത്.
സൂഫി ( സന്യാസി) ജീവിതം നയിച്ച റൂമി മുഖ്യമായും പേർഷ്യൻ ഭാഷയിലാണ് കവിതകൾ എഴുതിയത്.
6 പുസ്തകങ്ങളുള്ള
‘മസ് നാമി’ പേഴ്സ്യൻ ഭാഷയിലെ ഏറ്റവും മഹത്തായ കവിതയായാണ് വിലയിരുത്തപ്പെടുന്നത്.
കവിതയിൽ സംഗീതവും നൃത്തവും കൊണ്ടുവന്നു എന്നതാണു് റൂമിയുടെ മഹത്വം. ഇറാനിലെയും അഫ്ഗാനിസ്താനിലെയും ശാസ്ത്രീയസംഗീതത്തിൻ്റെ അടിത്തറ റൂമിയുടെ കവിതകളാണ്.
ഉർദു, ബംഗാളി, ഇംഗ്ലീഷ്, റഷ്യൻ, ഇറ്റാലിയൻ, ഫ്രഞ്ച് തുടങ്ങി നിരവധി ഭാഷകളിലേക്ക് റൂമിയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ലക്നൗവിൽ സ്മാരകമായി ഒരു റൂമി ഗേറ്റ് തന്നെയുണ്ട്.
Roomi in the land of Khusrau ( 2001)എന്ന പേരിൽ മുസാഫിർ അലി ചെയ്ത ഡോക്യുമെൻ്ററി പ്രശസ്തമാണ്.
800 വർഷങ്ങൾക്കുശേഷവും ഇന്ത്യ മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിൽ റൂമിയുടെ കവിതകൾ ഇപ്പോഴും ജനപ്രീതി നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized