#ചരിത്രം
#ഓർമ്മ
ചെന്നൈ / മദ്രാസ്.
മദ്രാസ് നഗരത്തെ ചെന്നൈ എന്ന് ഔദ്യോഗികമായി നാമകരണം ചെയ്ത ദിവസമാണ്
1996 സെപ്റ്റംബർ 30.
കോറമാണ്ടൽ തീരത്തെ ഏതാനും മുക്കുവഗ്രാമങ്ങൾ 1639 ഓഗസ്റ്റ് 22ന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തീറുവാങ്ങി മദ്രാസപട്ടണം എന്ന പേര് നൽകി. ഭരണാധികാരിയായ ദമർല ചെന്നപ്പ നായക്കിൽ നിന്നാണ് കമ്പനി സ്ഥലങ്ങൾ വാങ്ങിയത്. ചെന്നപ്പ പെരുമാൾ ക്ഷേത്രം ഉണ്ടായിരുന്നത് കൊണ്ട് നാട്ടുകാർ ചെന്നപ്പട്ടണം എന്നാണ് വിളിച്ചിരുന്നത്.
1640ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഫോർട്ട് സെൻ്റ് ജോർജ് കോട്ട സ്ഥാപിച്ചതുമുതൽ മദ്രാസ്, ഭരണകേന്ദ്രവും തുറമുഖനഗരവുമായി പടിപടിയായി വികസിച്ചുപോന്നു. 1746ൽ ഫ്രഞ്ചുകാർ നഗരം പിടിച്ചെടുത്തെങ്കിലും പിന്നീട് 1749ൽ ബ്രിട്ടീഷുകാർ നിയന്ത്രണം തിരിച്ചുപിടിച്ചു . മദ്രാസ് പ്രസിഡൻസിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്നത്തെ തമിഴുനാട്, ആന്ധ്ര, കർണ്ണാടക, മലബാർ പ്രദേശങ്ങളുടെ ഭരണം മദ്രാസിൽ നിന്നായി.
1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷം മദ്രാസ് ചെന്നൈ എന്ന് പേര് മാറ്റി ( പിന്നീട് തമിഴുനാട്) സംസ്ഥാനത്തിൻ്റെ തലസ്ഥാനമായി തുടരുന്നു .
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ചെന്നൈ നഗരവുമായി എനിയ്ക്ക് ആത്മബന്ധമാണുള്ളത്. എൻ്റെ ഭാര്യ മദ്രാസിൽ ജനിച്ചു വളർന്നയാളാണ്. ഭാര്യാപിതാവും അമ്മാവന്മാരും മദ്രാസ് ലയോള കോളേജിൽ പരിച്ചവരാണ്.
എൻ്റെ മൂത്ത സഹോദരി 50 വര്ഷം അവിടെ താമസിച്ചിരുന്നു. ഇളയ സഹോദരി ഇപ്പോഴും താമസിക്കുന്നു. 60 വര്ഷം മുൻപ് ആദ്യമായി സന്ദർശിച്ചത് മുതൽ നഗരത്തിൻ്റെ വളർച്ച അതു്ഭുതകരമാണ്.
ലക്ഷക്കണക്കിന് മലയാളികൾ താമസിക്കുന്ന മദ്രാസ് നഗരത്തെ പതിറ്റാണ്ട് കാലം ബന്ധിപ്പിച്ചിരുന്ന മദ്രാസ് മെയിൽ നമ്പർ 20 മദ്രാസ് മെയില് എന്ന സിനിമയിലൂടെ അനശ്വരമായ ഓർമ്മയായി മാറി.
Posted inUncategorized