#ഓർമ്മ
#ചരിത്രം
വിവർത്തന ദിനം.
സെപ്റ്റംബർ 30 അന്താരാഷ്ട്ര വിവർത്തനദിനമാണ്.
ബൈബിൾസംബന്ധിയായ വിവർത്തനങ്ങളിൽ പ്രധമനും അഗ്രഗണ്യനുമായ സെൻ്റ് ജേറോമിൻ്റെ (347-420) ഓർമ്മദിവസമാണ് വിവർത്തനദിനമായി ആഘോഷിക്കപ്പെടുന്നത് .
ലത്തീൻ ഭാഷയോടുള്ള അഭിനിവേശമാണ് ഡാൽമേഷ്യയിൽ ജനിച്ച ജേറോമിനെ റോമിൽ എത്തിച്ചത്. സന്യാസജീവിതം നയിച്ച അദ്ദേഹം ക്രിസ്തുമതത്തിൽ ചേർന്ന് പുരോഹിതനായി. ഡമാസ്കസ് ഒന്നാമൻ പാപ്പയുടെ സെക്രട്ടറിയായതോടെ ഗ്രീക്ക്, ലത്തീൻ ഭാഷകളിൽ അവഗാഹം നേടാൻ അവസരം കിട്ടി.
ഇന്നും ഉപയോഗിക്കപ്പെടുന്ന, വൾഗേറ്റ് എന്ന് വിളിക്കപ്പെടുന്ന ബൈബിളിൻ്റെ ലത്തീൻ വിവർത്തനമാണ് ജെറോമിനെ പ്രശസ്തനായത്. ലഭ്യമായ എല്ലാ ഗ്രീക്ക് ലിഖിതങ്ങളും പരിശോധിച്ച് തെറ്റുതിരുത്തി ഏറ്റവും ആധികാരികമായ ഒരു പരിഭാഷ അദ്ദേഹം തയാറാക്കി. പഴയനിയമ പഠനങ്ങളും, മത്തായിയുടെ സുവിശേഷം, പൗലോസിൻ്റെ ലേഖനങ്ങൾ, തുടങ്ങിയവയുടെ വിമർശനങ്ങളും ജെറോമിനെ വിവർത്തങ്ങളുടെ പിതാവ് എന്ന വിശേഷണത്തിന് അർഹനാക്കി.
309 മുതൽ മരണംവരെ ബെത്ത് ലെഹേമിൽ താൻ സ്ഥാപിച്ച ആശ്രമത്തിൽ സന്യാസിയായാണ് ജെറോം ജീവിച്ചത്.
ഇന്ന് ലോകം വിവർത്തനങ്ങളുടെ നിർണ്ണായകസ്വാധീനം അംഗീകരിച്ചുകഴിഞ്ഞു.
മലയാളസാഹിത്യവും വിവിധ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾകൊണ്ട് ധന്യമാണ്. മാർക്കേസിനെ മലയാളി സ്വന്തമായി കരുതുന്നത് അദ്ദേഹത്തിൻ്റെ നോവലുകൾ മലയാളത്തിൽ വായിക്കാൻ സാധ്യമായതുകൊണ്ടാണ്. ഇംഗ്ലീഷ് ഭാഷയ്ക്ക് പുറമെ ഹിന്ദിയും ബംഗാളിയും മറാത്തിയും മാത്രമല്ല തമിഴ് , കന്നട ഭാഷകളിലെ കൃതികളും മലയാളത്തിൽ എത്തിയത് ലോകത്തെമ്പാടുമുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങൾ അടുത്തു പരിചയപ്പെടാൻ നമുക്ക് അവസരം ലഭിച്ചു.
സാഹിത്യത്തിൽ മാത്രമല്ല സാംസ്കാരികവും വിദ്യാഭ്യാസപരവുമായ രംഗങ്ങളിൽ വിവർത്തനകൃതികൾ വഹിക്കുന്ന പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല.
– ജോയ് കള്ളിവയലിൽ.
Sreejan Balakrishnan എഴുതുന്നു:
വ്യാസന്റെ ‘മഹാഭാരതം’, ചാണക്യന്റെ ‘അര്‍ത്ഥശാസ്ത്രം’, മാര്‍ക്സിന്റെ ‘മൂലധനം’, ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’, ഡാന്റെയുടെ ‘ഡിവൈന്‍ കോമഡി’, വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങള്‍’ തുടങ്ങിയ ക്ലാസിക്കുകള്‍ പൂര്‍ണമായി മൊഴിമാറ്റം ചെയ്ത് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആദ്യ ഭാഷയാണ് മലയാളം. വിവര്‍ത്തന സാഹിത്യം ഏറ്റവും അധികം സ്വീകരിക്കപ്പെട്ടതും മലയാള ഭാഷയിലാണ്. 1950 മുതല്‍ 2000 വരെ മലയാളത്തില്‍, പുറത്തുവന്ന പുസ്തകങ്ങളില്‍ 15 ശതമാനം വിവര്‍ത്തനങ്ങളാണ്.
അടിക്കുറിപ്പ്:
വിദ്യാർഥി ജീവിതകാലത്ത് ഇഷ്ടപ്പെട്ട ഒരു വിനോദമായിരുന്നു പരിഭാഷ ചെയ്യുന്നത്. സക്കറിയയുടെ നസ്രാണി യുവാവും ഗൗളി ശാസ്ത്രവും , റീഡേഴ്സ് ഡൈജെസ്റ്റ് പ്രസിദ്ധീകരിച്ചിരുന്ന സംക്ഷിപ്ത ജീവചരിത്രങ്ങൾ തുടങ്ങിയവ അര നൂറ്റാണ്ടു മുൻപ് വിവർത്തനം ചെയ്തു നോക്കിയിരുന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്.
മലയാളത്തിലെ പല പരിഭാഷകളും കാണുമ്പോൾ അത്തരം വിവർത്ത്കരെ തോട്ടിൽ ഏറിയണം എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?
വിവർത്തനം ചെയ്യുമ്പോൾ നഷ്ടമാകുന്നത് എന്താണോ അതാണ് സാഹിത്യം എന്ന ഒരു ചൊല്ല് തന്നെയുണ്ട്.
Posted inUncategorized