#ചരിത്രം
#religion
ദൈവദൂതൻ.
യഹൂദ, ക്രൈസ്തവ, ഇസ്ലാം മതവിശ്വാസികൾക്ക് പൊതുവായുള്ള ഒരു വിശ്വാസമാണ് ദൈവദൂതന്മാർ / സ്വർഗ്ഗദൂതന്മാർ ( Angels).
ക്രിസ്ത്യാനികൾ മാലാഖമാർ എന്നും മുസ്‌ലിംകൾ മലക്കുകൾ എന്നുമാണ് വിളിക്കാറ്.
ദൈവം മനുഷ്യനെ സൃഷ്ടിക്കാൻ തീരുമാനിച്ചപ്പോൾ ദൈവദൂതന്മാർ എതിർത്തു എന്നാണ് യഹൂദപാരമ്പര്യം. ക്രിസ്ത്യൻ പാരമ്പര്യമനുസരിച്ച് മുഖ്യദൂതനായ മിഖായേൽ മാലാഖയുടെ നേതൃത്വത്തിൽ കുറച്ചുപേര് മാത്രം ദൈവത്തെ അനുസരിച്ചു. എതിർത്തവരെ ദൈവം ശപിച്ചു . അവരാണ് സാത്താൻ്റെ അനുയായികൾ.
മൈക്കിൾ, റഫായേൽ, ഗബ്രിയേൽ എന്നിവരാണ് മാലാഖമാരിലെ പ്രമുഖര്.
ആംഗ്ലിക്കൻ പാരമ്പര്യത്തിൽ ഊറിയേൽ എന്ന ഒരു മാലാഖ കൂടിയുണ്ട്.
ദൈവപുത്രൻ മേരിയുടെ ഉദരത്തിൽ ജനിക്കും എന്ന സദ് വാർത്ത അറിയിച്ചത് ഒരു ദൈവദൂതനാണ്.
അതുപോലെ യേശു പിറന്നു എന്ന് ആട്ടിടയന്മാരെ അറിയിച്ചതും മാലാഖമാരാണ്.
ദൈവത്തിൻ്റെ പടയാളികളിൽ പ്രമുഖനാണ് മിഖായേൽ (Arch Angel). നല്ല മനുഷ്യരുടെ സഹചാരി, രോഗികളുടെ സഹായി, സഭയുടെ രക്ഷകൻ.
എൻ്റെ മുതുമുത്തച്ഛൻ മിഖായേൽ ആയിരുന്നു. അതുകൊണ്ട് മിക്ക കള്ളിവയലിൽ കുടുംബങ്ങളിലിലും ഒരു മൈക്കിൾ കാണും. എൻ്റെ അനുജൻ അജിത്തിൻ്റെ മാമോദീസാ പേര് മൈക്കിൾ എന്നാണ്. അതുകൊണ്ട് അവൻ വീട്ടിൽ മൈക്കിളും നാട്ടിൽ അജിത്തുമാണ്.
യേശു മറിയത്തിൻ്റെ ഉദരത്തിൽ ജനിക്കാൻ പോകുന്നു എന്ന് അറിയിച്ചത് ഗബ്രിയേൽ ( അറബിയിൽ ജിബ്‌രീൽ) മാലാഖയാണ്.
കുട്ടികളുടെ മധ്യസ്ഥനാണ് റഫായേൽ മാലാഖ.
എല്ലാ കുഞുങ്ങൾക്കും ഒരു കാവൽമാലാഖ ഉണ്ട്, രാത്രിയിൽ അവൻ നമ്മുടെ കാൽക്കൽ കാവലിരുന്ന് അപകടങ്ങളിൽ നിന്ന് കാത്തുരക്ഷിക്കും
എന്ന് കുഞ്ഞുന്നാളിൽ പഠിപ്പിച്ചത് ബാല്യകാലത്തു നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല.
മലയാളത്തിലെ പ്രശസ്തമായ നോവലാണ് പോഞ്ഞിക്കര റാഫി എഴുതിയ സ്വർഗദൂതൻ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized