ഈഴവരും അധികാര രാഷ്ട്രീയവും

#കേരളചരിത്രം

ഈഴവരും അധികാര രാഷ്ട്രീയവും.

കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഈഴവർ നേടിയ വലിയ സാമൂഹ്യപുരോഗതി പഴയകാലചരിത്രം മറക്കാൻ അവരിൽ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നു. സവർണ്ണജാതിക്കാരെ ഏല്ലായിടത്തും പിന്തുണച്ചാൽ തങ്ങളും അവരുടെകൂടെ എണ്ണപ്പെടും എന്ന മിഥ്യാധാരണ മുതലെടുത്താണ് സംഘപരിവാരശക്തികൾ അവരെ സനാതന ധർമ്മത്തിൻ്റെ കുഴലൂത്തുകാരായി മാറ്റാൻ ശ്രമിക്കുന്നത്. പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞനായ എം എൻ ശ്രീനിവാസ് ഈ പ്രതിഭാസത്തെ സംസ്കൃതവൽക്കരണം ( Sanskritisation) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
ഈഴവർക്ക് സമാനമായ സാമൂഹ്യ പശ്ചാത്തലമുള്ള
കർണ്ണാടകത്തിലെ കള്ള് ചെത്ത് സമുദായത്തെയാണ് അദ്ദേഹം പഠനവിഷയമാക്കിയത് എന്നത് കൗതുകകരമാണ്.

തിരുവല്ലക്കടുത്തുനിന്ന് കണ്ടെടുത്ത ഒരു ശിലാശാസനമാണ് ചിത്രത്തിൽ. ഈഴവർ മുതലായവർ ക്ഷേത്രത്തിനു മുന്നിൽ കൂടി വഴിനടക്കുന്നത് നിരോധിച്ചുകൊണ്ടുള്ള രാജാവിൻ്റെ ഉത്തരവ്.
തിരുവിതാംകൂറിലെ ഏറ്റവും ധനികരിൽ ഒരാളായിരുന്നു ആലുംമൂട്ടിൽ ചാന്നാർ. ആദ്യമായി മോട്ടോർ കാർ വാങ്ങിയവരിൽ ഒരാള് . പക്ഷെ ക്ഷേത്രത്തിൻ്റെ മുന്നിൽ എത്തുമ്പോൾ ഇറങ്ങി നടക്കണം. സവർണ്ണനായ ഡ്രൈവർ കാർ ക്ഷേത്രപരിസരത്തിനു പുറത്ത് എത്തിക്കുന്നത് വരെ.

മുഖ്യമന്ത്രി പിണറായിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ മുഴുവൻ പതിരല്ലെങ്കിലും ഒരു ഈഴവനാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത് എന്നത് ചിലർക്ക് സഹിക്കാൻ കഴിയില്ല എന്നതും കാരണമാണ്. ജാതിരാഷ്ട്രീയം എന്നതു് സി പി എമ്മിന് പോലും അവഗണിക്കാൻ കഴിയാത്ത വിധത്തിൽ അവരും അധികാര രാഷ്ട്രീയത്തിൻ്റെ ഭാഗമായിക്കഴിഞ്ഞു.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *