#ചരിത്രം
#religion
യേശു ക്രിസ്തു.
ലോകത്ത് ഏറ്റവുമധികം ചിത്രീകരിക്കപ്പെട്ടിട്ടുള്ള ചരിത്രപുരുഷനാണ് യേശു ക്രിസ്തു.
പക്ഷേ 2000 വർഷങ്ങൾക്ക് മുൻപ് ഒരു യഹൂദകുടുംബത്തിൽ മധ്യപൂർവ്വദേശത്ത് ഭൂജാതനായ യേശുവിൻ്റെ മുഖം എങ്ങനെയായിരുന്നു എന്ന് ആർക്കും കൃത്യമായി പറയാനാവില്ല.
ടൂറിനിലെ കച്ച ( The Shroud of Tourin) എന്ന പേരിൽ പ്രസിദ്ധമായ പുരാവസ്തു, യേശുവിനെ കുരിശുമരണം കഴിഞ്ഞ് സംസ്കരിക്കാനായി പൊതിഞ്ഞ കച്ചയാണ് എന്ന് വിശ്വസിക്കപ്പെടുന്നു. അതിൽ പതിഞ്ഞുകാണുന്ന രൂപം ക്രിസ്തുവിൻ്റെ മുഖമാണ് എന്ന വിശ്വാസത്തിൽ വണങ്ങിവരുന്നു.
ഇപ്പോഴിതാ നിർമ്മിതബുദ്ധി ( Artificial Intelligence) ഉപയോഗിച്ച് പ്രസ്തുത പ്രതിശ്ചായയിൽ നിന്ന് നസ്രായക്കാരനായ യേശുവിൻ്റെ ഒരു മുഖം രൂപപ്പെടുത്തിയിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized