#philosophy
#books
എഴുത്തിൻ്റെ ദാർശനികത.
“പലരും എന്നെ ചിന്തകനായി, ദാർശനികനായി, മിസ്റ്റിക്കായിപ്പോലും ധരിക്കുന്നു. അതിന് എനിക്കവരോടു നന്ദിയില്ലെന്നു ഞാൻ പറയില്ല.
സത്യത്തിൽ യാഥാർത്ഥ്യം ഒരു പ്രഹേളികയായിട്ടാണ് അനുഭവപ്പെടുന്നതെങ്കിലും ഒരു ചിന്തകനായി സ്വയം കാണുന്നില്ല.
എന്നാൽ ഐഡിയലിസവും സൊലിപ്സിസവും കബാളയുമൊക്കെ ഞാൻ എന്റെ കഥകളിൽ ഉപയോഗിച്ചിട്ടുള്ളതു കൊണ്ട്
എന്റെ ചിന്തകളും അത്തരത്തിലാണ് എന്ന്
ആളുകൾ കരുതുന്നു. ഈ സങ്കേതങ്ങൾ എങ്ങനെ എഴുത്തിൽ ഉപയോഗപ്പെടുത്താം
എന്ന് മാത്രമാണ് ഞാൻ ശ്രമിച്ചിട്ടുളളത്.
ഞാനവയെ ഉപയോഗപ്പെടുത്തുന്നത് എനിക്കവയോട് ഒരടുപ്പം തോന്നുന്നതുകൊണ്ടാണ് എന്ന് വാദിക്കാം. അതു ശരിയാണ് താനും.
സത്യത്തിൽ ഞാൻ എവിടെ നില്ക്കുന്നുവെന്ന് പിടികിട്ടാത്ത തരത്തിൽ ആശയക്കുഴപ്പത്തിലാണു ഞാൻ – ഞാൻ ഐഡിയലിസ്റ്റാണോ, അതോ അല്ലയോ?
ഞാൻ വെറുമൊരു എഴുത്തുകാരനാണ്”.
– ബോർഹസ്സ്.
Posted inUncategorized