ഇന്ത്യക്ക് വയസാകുന്നു.

ഇന്ത്യക്ക് വയസാകുന്നു .

കേരളം മാത്രമല്ല ഇന്ത്യ മുഴുവൻ പ്രായമേറിയവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്ന കണക്കുകളാണ് പുറത്ത് വരുന്നത് .
2022നും 2050നുമിടക്ക് വൃദ്ധജനങ്ങളുടെ എണ്ണം 279 ശതമാനം വർധിക്കും. ജനസംഖ്യയുടെ 20 ശതമാനം വൃദ്ധജനങ്ങളായിരിക്കും .
കേരളത്തിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകൾ ദിവസേന വർദ്ധിച്ചു വരികയാണ്.
ഭീതിദമായ ഒരു പ്രശ്നം അവരിൽ കൂടുതലും ഒരു വരുമാനവും സ്വന്തമായി ഇല്ലാത്ത, പ്രായമേറിയ സ്ത്രീകളാണ് എന്നതാണ്. പുരുഷന്മാരെ അപേക്ഷിച്ച് കേരളത്തിൽ 60 വയസ്സ് കഴിഞ്ഞ സ്ത്രീകൾ 22 വര്ഷം കൂടിയെങ്കിലും ജീവിക്കും. അവരിൽ ഭൂരിപക്ഷവും വിധവകളും, കുടുംബത്തിൻ്റെ സഹായമില്ലാതെ ജീവിക്കാൻ പ്രാപ്തിയില്ലാത്തവരുമായിരിക്കും.

ഇതെല്ലാം സൂചിപ്പിക്കുന്നത് വൃദ്ധസദനങ്ങൾ എന്ന് ചിലർ ആക്ഷേപിക്കുന്ന വയോജനസംരക്ഷണ കേന്ദ്രങ്ങൾ (Hospice) ധാരാളമായി ഉയർന്നുവരേണ്ടതിൻ്റെ ആവശ്യകതയും, അവക്ക് സർക്കാരും ജനങ്ങളും സാമ്പത്തികസഹായം എത്തിച്ചുകൊടുക്കുകയും വേണം എന്നതാണ്.
മാനസികരോഗം പിടിപെട്ടവർ, പക്ഷാഘാതം വന്നവർ , മറവിരോഗം പിടിപെട്ടവർ, തുടങ്ങിയ വിഭാഗങ്ങളിൽ പെടുന്ന വൃദ്ധരെ വീടുകളിൽ സംരക്ഷിക്കുക എന്നത് എത്ര സാമ്പത്തികസ്ഥിതി ഉള്ളവരായാലും വളരെ ബുദ്ധിമുട്ടാണ് എന്ന് അനുഭവസ്ഥർ സാക്ഷിപ്പെടുത്തും.
സന്തോഷവും സമാധാനവും നിറഞ്ഞ ഒരു അവസാനകാലം എല്ലാവരുടെയും ആവശ്യവും അവകാശവുമാണ്.
ആധുനികസൗകര്യങ്ങളുള്ള വയോജനസംരക്ഷണ കേന്ദ്രങ്ങളിൽ മാത്രമേ ഇനിയുള്ള കാലം അത്തരത്തിലുള്ള സാഹചര്യം ഉണ്ടാവൂ.
മാതാപിതാക്കളും മക്കളും അതിനുള്ള മാനസികവും സാമ്പത്തികവുമായ തയാറെടുപ്പുകൾ തുടങ്ങേണ്ട സമയമായി എന്ന് തിരിച്ചറിയണം.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
ഇത്തരം സേവനകേന്ദ്രങ്ങളിൽ ജോലിചെയ്യാൻ പുതിയ തലമുറയിലെ മലയാളികളെ കിട്ടാനും ബുദ്ധിമുട്ടായിരിക്കും. ( വിദേശരാജ്യങ്ങളിൽ ഇത്തരം ജോലികൾ ചെയ്യുന്ന മലയാളികൾ അനവധിയുണ്ടെങ്കിലും)
അന്യസംസ്ഥാന തൊഴിലാളികൾക്ക് ഒരു പുതിയ സേവനമേഖല കൂടി തുറക്കുകയാണ്. വയോജന സംരക്ഷണം കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾക്ക് ഏറ്റെടുക്കാവുന്നതാണ്. അതിനുള്ള പരിശീലനം തുടങ്ങാൻ സമയമായി. സർക്കാരും സന്നദ്ധ സംഘടനകളും വേണ്ട മുൻകൈയെടുക്കും എന്ന് വിശ്വസിക്കാം.
– ജെ. എ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *