#ഓർമ്മ
#films
ലതാ മങ്കെഷ്‌കർ.
ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കെഷ്കറുടെ (1929-2022 ) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 28.
ഗോവയിൽ വേരുകളുള്ള ലത, സംഗീതഞ്‌ജനായ പണ്ഡിറ്റ് ദീനാനാഥ് മങ്കെഷ്കറുടെ മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ജനിച്ചത്.
1942ൽ അച്ഛൻ മരിച്ചതിനുശേഷം, സിനിമനിർമ്മാതാവായ മാസ്റ്റർ വിനായകിന്റെ സംരക്ഷണയിലാണ് വളർന്നത്. 1945ൽ ബോംബെയിലെത്തി ഉസ്താദ് അമൻ അലി ഖാന്റെ കീഴിൽ ശാസ്ത്രീയസംഗീതം പഠിച്ചു.
1942ൽ ഒരു മറാത്തി സിനിമക്കുവേണ്ടി പാടിക്കൊണ്ട് 13 വയസിൽ തുടങ്ങിയ സംഗീതസപര്യ, 7 പതിറ്റാണ്ടുകൾ നീണ്ടു .
1950കൾക്കു ശേഷമുള്ള ഹിന്ദി ചലച്ചിത്ര പിന്നണിഗാനരംഗം 1000 ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി പാടിയ ലതക്ക് സ്വന്തമാണ്. 36ഭാഷകളിൽ പാടിയിട്ടുണ്ട് ഈ സംഗീതചക്രവർത്തിനി.
1958ൽ സലിൽ ചൗധരി സംഗീതം നൽകിയ ‘ആജാ രേ പരദേശി..’ എന്ന ഗാനത്തിനാണ് ആദ്യമായി ഫിലിം ഫെയർ അവാർഡ് ലഭിച്ചത്. പിന്നീടങ്ങോട്ട് ഫാൽക്കേ അവാർഡ് ഉൾപ്പെടെ എണ്ണിയാലൊടുങ്ങാത്ത അംഗീകാരങ്ങൾ. 25000 പാട്ടുകൾ പാടിയതിനു ഗിന്നിസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു.
1999മുതൽ 2005വരെ രാജ്യസഭ എം പിയായിരുന്നു.
2001ൽ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു.
ആശാ ബോസ്ലെ, ഉഷാ മങ്കേഷ്‌കർ, ഹൃദയനാഥ് മങ്കേഷ്‌കർ എന്നീ സഹോദരങ്ങളെല്ലാവരും പേരെടുത്ത സംഗീതജ്ഞരാണ്.
സിനിമയിൽ സംഗീതസംവിധാനവും നിർമ്മാണവും ലത നിർവഹിച്ചിട്ടുണ്ട്.
അറിയപ്പെടുന്ന ജ്വലറി ഡിസൈനർ കൂടിയായിരുന്നു ലത.
അവിവാഹിതയായ ലത, തന്റെ സമ്പാദ്യം മുഴുവൻ ലതാ മങ്കെഷ്‌കർ ഫൌണ്ടേഷനിലൂടെ സമൂഹത്തിനായി ചിലവഴിച്ചു. 2001ൽ പൂനയിൽ സ്ഥാപിച്ച മാസ്റ്റർ ദീനാനാഥ് മങ്കേഷ്‌കർ ആശുപത്രി അവയിൽ പ്രമുഖമാണ്.
– ജോയ് കള്ളിവയലിൽ.
https://youtu.be/aS_NfWJzPN8?si=1mVqc5goR5m70SAb
Posted inUncategorized