#കേരളചരിത്രം
നെഹ്റു ട്രോഫി വള്ളംകളി
ചുണ്ടൻ വള്ളങ്ങളും വള്ളംകളിയും ഇന്ന് കേരളത്തിന്റെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നാണ്. അതിൽ എറ്റവും പ്രശസ്തം നെഹ്റു ട്രോഫി വള്ളം കളിയാണ്.
നെഹ്റു ട്രോഫിയുടെ ചരിത്രം സംബന്ധിച്ച് പുതിയ ചില അറിവുകൾ നൽകുന്നതാണ് ദീപിക പത്രത്തിലെ ലേഖനം. തിരുഃകൊച്ചി സംസ്ഥാനത്ത് മന്ത്രിയായിരുന്ന കുട്ടനാട്ടുകാരൻ കെ എം കോര കരുവേലിത്തറയാണ് നെഹ്റുവിനെ കുട്ടനാട്ടിലൂടെ ബോട്ട് യാത്ര നടത്താനും നെഹ്റു ട്രോഫി ഉണ്ടാക്കിച്ചു അതിൽ ഒപ്പ് രേഖപ്പെടുത്താനും നേതൃത്വം നൽകിയത്.
വള്ളംകളി മത്സരം എന്ന ആശയം കുട്ടനാടിന്റെ മറ്റൊരു പ്രഗത്ഭസന്തതിയായ ഐ സി ചാക്കോയാണ്. തന്റെ കരക്കാർക്ക് മത്സരിക്കാൻ സ്വന്തമായി ഒരു വള്ളം അദ്ദേഹം നിർമ്മിച്ചു നൽകുക കൂടി ചെയ്തു.
-ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ് :
കെ എം കോരയുടെ കൊച്ചു മകളാണ് എന്റെ അനുജന്റെ ഭാര്യ എന്നതിൽ അഭിമാനമുണ്ട്.
