ജി ദേവരാജൻ

#ഓർമ്മ
#films

ജി ദേവരാജൻ.

സംഗീത സംവിധായകൻ പറവൂർ ജി ദേവരാജൻ്റെ (1927-2006) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 27.

മലയാള ചലച്ചിത്ര ഗാനസംവിധാന രംഗത്ത് മാസ്റ്റർ എന്ന് പറഞ്ഞാൽ അത് ദേവരാജൻ മാസ്റ്ററാണ്.
300 ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും സംഗീതം പകർന്ന ദേവരാജൻ, 17 വയസിൽ കർണാടകസംഗീതത്തിൽ അരങ്ങേറ്റംകുറിച്ചു. 1947 മുതൽ 1967 വരെ കച്ചേരികളുടെ കാലമായിരുന്നു.
കെ പി എ സി യുടെ നാടകത്തിന് വേണ്ടി ഓ എൻ വി യും ദേവരാജനും ചേർന്ന് ഒരുക്കിയ ” “പൊന്നരിവാൾ അമ്പിളിയിൽ….” എന്ന ഗാനം ഒരു പുതുയുഗപ്പിറവിയായി മാറി. “ബലികുടീരങ്ങളെ….” എന്ന ഗാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നൽകിയ ഉണർവ് ചരിത്രമാണ്.
1955ൽ കാലം മാറുന്നു എന്ന ചിത്രത്തോടെയാണ് ചലച്ചിത്രരംഗത്ത് കാൽ കുത്തിയത്. 1962ൽ പുറത്തിറങ്ങിയ ഭാര്യ എന്ന ചിത്രത്തിനുശേഷം വയലാർ ദേവരാജൻ ജോടിയുടെ ജൈത്രയാത്രയാണ് കണ്ടത്.
പ്രശസ്ത സംഗീതസംവിധായകരായ അർജ്ജുനൻ, ആറ് കെ ശേഖർ, ജോൺസൺ, ഔസേപ്പച്ചൻ , വിദ്യാസാഗർ തുടങ്ങിയവരെല്ലാവരുടെയും തുടക്കം മാസ്റ്ററുടെ സഹായിയായിട്ടാണ് .
ഗായകൻ യേശുദാസിനെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത് ദേവരാജനാണ്. “മലയാളത്തിലെ ഏറ്റവും മികച്ച ഗായകൻ ദാസ് ആണ്. അത് ദാസിന് അറിയുകയും ചെയ്യാം” എന്ന മാസ്റ്ററുടെ അഭിപ്രായത്തിൽ എല്ലാമുണ്ട്.
കടുത്ത ഇഷ്ടാനിഷ്ടങ്ങൾ ഉള്ളയാളായിരുന്നു അദ്ദേഹം. ജനം ജാനകിയെയും സുശീലയെയും ഇഷ്ടപ്പെട്ടപ്പോൾ മാസ്റ്ററുടെ ഇഷ്ടഗായിക മാധുരി ആയിരുന്നു.
ചെറുപ്പംമുതലുള്ള തോഴനും സഹപ്രവർത്തകനുമായ ഓ എൻ വിയുമായുള്ള പിണക്കവും ഇണക്കവും പ്രസിദ്ധമാണ് .
ദേവരാജൻ്റെ ഒരു പാട്ടെങ്കിലും കേൾക്കാത്ത ഒരു ദിവസം മലയാളിക്ക് ഉണ്ടാകില്ല എന്നതാണ് ദേവരാജൻ്റെ പ്രതിഭ.
ഒരു അത്ഭുതം ദേശീയപുരസ്കാരങ്ങളൊന്നും മാസ്റ്ററുടെ ഗാനങ്ങളെ തേടിയെത്തിയില്ല എന്നതാണ്.
ജെ സി ഡാനിയൽ പുരസ്കാരം നൽകി നാട് അദ്ദേഹത്തെ ആദരിച്ചു. തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ വയലാറിൻ്റെ പ്രതിമയ്ക്ക് അഭിമുഖമായി ദേവാരാജനും ഉണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *