സൈലൻ്റ് സ്പ്രിങ്

#ഓർമ്മ
#books
#science

സയലൻ്റ് സ്പ്രിംഗ്.

ചരിത്രത്തിലെ ഒരനർഘ നിമിഷമാണ്
1962 സെപ്റ്റംബർ 27.

റേച്ചൽ കാർസൻ്റെ സൈലൻ്റ് സ്പ്രിങ് എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട ദിവസം. ലോക പരിസ്ഥിതി പ്രസ്ഥാനത്തിൻ്റെ തുടക്കം കുറിച്ച ദിനം.

വർഷങ്ങൾ നീണ്ട പഠനങ്ങൾക്കുശേഷമാണ് കാർസൻ തൻ്റെ ചരിത്രം തിരുത്തിയ പുസ്തകം എഴുതിയത്. തുടക്കത്തിൽ ന്യൂയോർക്കർ മാസികയിൽ പരമ്പരയായിട്ടാണ് പ്രസിദ്ധീകരിക്കപ്പെട്ട ത്.
പരിസ്ഥിതിനാശം സൂചിപ്പിക്കുന്ന, കീറ്റ്സിൻ്റെ ഒരു കവിതയിലെ വരിയാണ് പുസ്തകത്തിൻ്റെ തലക്കെട്ടിൻ്റെ പ്രചോദനം.
കീടനാശിനികൾ എങ്ങനെ പ്രകൃതിയെയും മനുഷ്യനെയും ബാധിക്കുന്നു എന്നവർ കാര്യകാരണസഹിതം വെളിച്ചത്തു കൊണ്ടുവന്നു. അമേരിക്കയിലെ കെമിക്കൽ വ്യവസായം രൂക്ഷമായ എതിർപ്പ് ഉയർത്തിയെങ്കിലും പുസ്തകം വലിയ പ്രചാരം നേടി. ജനങ്ങളുടെ ശക്തിയായ പിന്തുണ നേടാൻകഴിഞ്ഞതോടെ ഡി ഡി ടി രാജ്യത്ത് നിരോധിക്കാൻ അമേരിക്കൻ സര്ക്കാര് നിർബന്ധിതമായി.
U.S. Environmental Protection Agency സ്ഥാപിതമാതോടെ പരിസ്ഥിതിപ്രസ്ഥാനം ശക്തി പ്രാപിക്കുകയും ലോകമാസകലം പടർന്നു പിടിക്കുകയും ചെയ്തു.
2006ൽ Discover മാസിക നടത്തിയ സർവേയിൽ ചരിത്രത്തിലെ ഏറ്റവും മഹത്തായ 25 ശാസ്ത്രപുസ്തകങ്ങളിൽ ഒന്നായി സൈലൻ്റ് സ്പ്രിങ് തെരഞ്ഞെടുക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *